യൂ​റോ​പ്പി​നു നേ​രേ ശീ​ത​യു​ദ്ധം: സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണം

സ്റ്റോ​ക്ക്ഹോം: യൂ​റോ​പ്പി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണം. സ്വീ​ഡ​ൻ, ബെ​ൽ​ജി​യം, ല​ക്സം​ബ​ർ​ഗ്, എ​സ്റ്റോ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ ഫ്രീ​സ​റു​ക​ളി​ലും ഫ്രി​ഡ്ജു​ക​ളി​ലും താ​പ​നി​ല ഉ​യ​ർ​ത്തി സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു. സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഫ്രാ​ൻ​സി​ലെ നൂ​റു​ക​ണ​ക്കി​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ സ​മാ​ന ആ​ക്ര​മ​ണം നേ​രി​ട്ടി​രു​ന്നു.

ഫ്രി​ഡ്ജു​ക​ളു​ടെ​യും ഫ്രീ​സ​റു​ക​ളു​ടെ​യും താ​പ​നി​ല നി​യ​ന്ത്രി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ നി​യ​ന്ത്ര​ണം ഹാ​ക്ക​ർ​മാ​ർ കൈ​ക്ക​ലാ​ക്കി​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. സ്വീ​ഡി​ഷ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഐ​സി​എ ക്വാ​ന്‍റ് അ​വ​രു​ടെ ഫ്രി​ഡ്ജു​ക​ളും ഫ്രീ​സ​റു​ക​ളും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യും താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ക്ര​മീ​ക​രി​ച്ച​താ​യും ഫേ​സ്‌​ബു​ക്കി​ൽ അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ ആ​റ് സ്റ്റോ​റു​ക​ളി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​താ​യി ‘കൂ​പ്’ അ​റി​യി​ച്ചു. ബെ​ൽ​ജി​യ​ത്തി​ലും ല​ക്സം​ബ​ർ​ഗി​ലു​മാ​യി നി​ര​വ​ധി സ്റ്റോ​റു​ക​ളി​ലെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളെ സൈ​ബ​ർ ആ​ക്ര​മ​ണം ബാ​ധി​ച്ച​താ​യി ‘ഡെ​ൽ​ഹൈ​സ്’ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല അ​റി​യി​ച്ചു. ബെ​ൽ​ജി​യ​ത്തി​ലെ കാ​രി​ഫോ​റി​ന്‍റെ സ്റ്റോ​റു​ക​ളി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. എ​ന്നാ​ൽ ഇ​വ​രു​ടെ 17 സ്റ്റോ​റു​ക​ളെ മാ​ത്ര​മാ​ണി​ത് ബാ​ധി​ച്ച​ത്.

Related posts

Leave a Comment