വ​ർ​ഷ​മാ​യി വ​ള​ർ​ത്തു​ന്ന താ​ടി; 5 അ​ടി​ക്കും മു​ക​ളി​ൽ നീ​ള​മു​ള്ള താ​ടി​യു​മാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി അ​മേ​രി​ക്ക​ക്കാ​ര​ൻ

` ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി വെ​ട്ടി​മാ​റ്റാ​തെ വ​ള​ർ​ത്തി​യ 5 അ​ടി 3 ഇ​ഞ്ച് (1.603 മീ​റ്റ​ർ) നീ​ള​മു​ള്ള സ്വാ​ഭാ​വി​ക താ​ടി ലോ​ക്കു​ക​ളു​മാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ച് അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി. ക​ൻ​സാ​സി​ലെ ബാ​ൾ​ഡ്‌​വി​ൻ സി​റ്റി​യി​ൽ നി​ന്നു​ള്ള 54 വ​യ​സു​കാ​ര​നാ​യ മാ​ത്യു ഹേ ​ആ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും നീ​ള​മു​ള്ള ‘നാ​ച്ചു​റ​ൽ താ​ടി ലോ​ക്ക്’ ഉ​ള്ള വ്യ​ക്തി എ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്.

റു​ഡോ​ൾ​ഫ് മാ​ർ​ട്ടി​നോ​യു​ടെ 3 അ​ടി 6 ഇ​ഞ്ച് എ​ന്ന മു​ൻ റെ​ക്കോ​ർ​ഡാ​ണ് മാ​ത്യു മ​റി​ക​ട​ന്ന​ത്. മു​ൻ​പ് സാ​ധാ​ര​ണ രീ​തി​യി​ൽ ചെ​റി​യ താ​ടി മാ​ത്രം വെ​ച്ചി​രു​ന്ന മാ​ത്യു, ഏ​ക​ദേ​ശം 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് താ​ടി വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്.

കു​ട്ടി​ക​ൾ ത​മാ​ശ​യാ​യി താ​ടി പി​ന്നി​ക്കെ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ത് നീ​ട്ടി വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്. കാ​ല​ക്ര​മേ​ണ ഈ ​താ​ടി ജ​ട​പി​ടി​ച്ച് സ്വാ​ഭാ​വി​ക​മാ​യ ഒ​റ്റ ലോ​ക്ക് ആ​യി മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​വ​ർ​ഷം 3 മു​ത​ൽ 4 ഇ​ഞ്ച് വ​രെ​യാ​ണ് താ​ടി വ​ള​ർ​ന്ന​ത്.

താ​ടി​ക്ക് ന​ല്ല നീ​ള​മു​ള്ള​തി​നാ​ൽ അ​ര​ക്കെ​ട്ടി​ന് ചു​റ്റും ബെ​ൽ​റ്റ് പോ​ലെ ചു​റ്റി​വെ​ച്ചാ​ണ് അ​ദ്ദേ​ഹം പ​ല​പ്പോ​ഴും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും നീ​ള​മു​ള്ള സാ​ധാ​ര​ണ താ​ടി​ക്കു​ള്ള ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് കാ​ന​ഡ​ക്കാ​ര​നാ​യ സ​ർ​വാ​ൻ സിം​ഗി​ന്റെ (8 അ​ടി 3 ഇ​ഞ്ച്) പേ​രി​ലാ​ണ്. ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ ‘സ്വാ​ഭാ​വി​ക താ​ടി ലോ​ക്ക്’ വി​ഭാ​ഗ​ത്തി​ലാ​ണ് മാ​ത്യു റെ​ക്കോ​ർ​ഡ് നേ​ടി​യ​ത്.

ഷാം​പൂ​വും ക​ണ്ടീ​ഷ​ണ​റും ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​ണ് മാ​ത്യു​വി​ന്‍റെ ഗ്രൂ​മിം​ഗ് രീ​തി. താ​ടി മു​റി​ക്കാ​ൻ പ്ലാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ത​മാ​ശ​യോ​ടെ പ​റ​യു​ന്നു. ബാ​ഹ്യ​രൂ​പം ക​ണ്ടു മ​നു​ഷ്യ​രെ വി​ല​യി​രു​ത്ത​രു​തെ​ന്നും, ത​ന്നി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കാ​ണ​പ്പെ​ടു​ന്ന എ​ല്ലാ​വ​രോ​ടും സ​ഹി​ഷ്ണു​ത​യും ദ​യ​യും കാ​ണി​ക്ക​ണ​മെ​ന്നും മാ​ത്യു ഹേ ​ഓ​ർ​മി​പ്പി​ക്കു​ന്നു.

Related posts

Leave a Comment