സൂര്യയ്ക്കൊപ്പമുള്ള വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ചിത്രം വൈറലാകുന്നു. ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നത്. സൂര്യയ്ക്കൊപ്പം നടി ജ്യോതികയും ഉണ്ടായിരുന്നു. വിജയ്യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം.
എല്ലാ ചിത്രങ്ങളിലും സൂര്യയെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ചു നിൽക്കുന്ന ശോഭയെയാണ് കാണാനാകുക. എന്തായാലും ചിത്രം നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറിയത്. സൂര്യയുടെ ദീപാവലി റിലീസ് ആയ ‘സീൻ’ റിലീസിനു മുന്നോടിയായി പുറത്തുവന്ന ചിത്രം വിജയ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
‘ആവേശ’ത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. നസ്രിയയാണ് നായികയാകുന്നത്. മലയാളി യുവനടൻ നസ്ലിൻ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. നവംബർ ആറിന് രാവിലെ ആറ് മണി മുതൽ കേരളത്തിലും തമിഴ്നാട്ടിലും സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കും.സൂര്യയ്ക്കൊപ്പമുള്ള വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ചിത്രം വൈറലാകുന്നു.
ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നത്. സൂര്യയ്ക്കൊപ്പം നടി ജ്യോതികയും ഉണ്ടായിരുന്നു. വിജയ്യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം.
എല്ലാ ചിത്രങ്ങളിലും സൂര്യയെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ചു നിൽക്കുന്ന ശോഭയെയാണ് കാണാനാകുക. എന്തായാലും ചിത്രം നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറിയത്. സൂര്യയുടെ ദീപാവലി റിലീസ് ആയ ‘സീൻ’ റിലീസിനു മുന്നോടിയായി പുറത്തുവന്ന ചിത്രം വിജയ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
‘ആവേശ’ത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീനി’ൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. നസ്രിയയാണ് നായികയാകുന്നത്. മലയാളി യുവനടൻ നസ്ലിൻ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. നവംബർ ആറിന് രാവിലെ ആറ് മണി മുതൽ കേരളത്തിലും തമിഴ്നാട്ടിലും സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കും.
