ജോലി കഴിഞ്ഞ് അർധരാത്രിയിൽ വീടെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കാത്തിരുന്നത് സർപ്രൈസ് കേക്ക് കട്ടിംഗ് ആഘോഷം. അമൃതസറിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറിൽ നിന്ന് സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ചരൺജിത് സിംഗിനാണ് വീട്ടുകാർ ഹൃദ്യമായ സ്വീകരണം ഒരുക്കിയത്.
യൂണിഫോമിൽ പുതിയ നക്ഷത്രം പതിച്ചെത്തിയ അച്ഛനെ ഭാര്യയും രണ്ട് പെൺമക്കളും ചേർന്നാണ് കേക്ക് മുറിച്ച് സന്തോഷത്തോടെ വരവേറ്റത്. ഈ നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വർഷങ്ങളായുള്ള സേവനത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് ചരൺജിത് സിംഗിന് എസ്ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. രാപ്പകലില്ലാത്ത പോലീസിന്റെ ജോലി കഴിഞ്ഞ് ക്ഷീണിതനായി അർദ്ധരാത്രിയിൽ വീടെത്തിയ ഉദ്യോഗസ്ഥന് കുടുംബത്തിന്റെ ഈ കരുതൽ മറക്കാനാവാത്ത അനുഭവമായി.
പെൺമക്കൾ അച്ഛന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെക്കുന്ന രംഗങ്ങൾ കണ്ട് നിരവധിയാളുകളാണ് ഉദ്യോഗസ്ഥനും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്.
