ബം​ഗ​ളൂ​രു രാ​ജാ​ജി​ന​ഗ​റി​ൽ ഭാ​ര്യ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം ഏ​ഴു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സേ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ രാ​ജാ​ജി​ന​ഗ​റി​ൽ ഭാ​ര്യ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം ഏ​ഴു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​തി എ​സ്. ഇ​ന്ദു​ശേ​ഖ​റി​ന്‍റെ ഭാ​ര്യ സു​നി​ത, ഭാ​ര്യ​മ​താ​വ് രൂ​പ​വ​തി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ലെ സേ​ലം വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ കേ​സി​ൽ ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​മാ​യി 12 അം​ഗ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഘം സേ​ല​ത്തേ​ക്ക് തി​രി​ച്ചു.

ഒ​ക്ടോ​ബ​ർ 14-ന് ​രാ​ത്രി​യാ​ണ് സു​നി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം പ്ര​തി​യു​ടെ മ​ക​ൾ രൂ​പ​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ത്താ​ഴ വി​രു​ന്നി​ന് ക്ഷ​ണി​ക്കു​ക​യും വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി പൊ​ലി​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭാ​ര്യ​യു​ടെ​യും മ​റ്റ് മൂ​ന്ന് സ്ത്രീ​ക​ളു​ടെ​യും ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ്ര​തി ഊ​രി​യെ​ടു​ത്തി​രു​ന്നു. ഈ ​ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റ​ഴി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്ര​തി​യു​ടെ കാ​റി​ൽ നി​ന്ന് ആ​റോ​ളം പെ​ർ​ഫ്യൂം കു​പ്പി​ക​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. ദു​ർ​ഗ​ന്ധം വ​മി​ക്കാ​തി​രി​ക്കാ​ൻ ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 29-ന് ​കൊ​ല്ല​പ്പെ​ട്ട ഏ​ഴു​വ​യ​സു​കാ​ര​ൻ പു​നീ​തി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യി​ലും നെ​റ്റി​യി​ലു​മാ​യി നാ​ല് പ​രി​ക്കു​ക​ൾ ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു ഉ​ൽ​സൂ​ർ​ഗേ​റ്റി​ൽ വ​ച്ചാ​ണ് ഇ​ന്ദു​ശേ​ഖ​റെ പൊ​ലി​സ് പി​ടി​കൂ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്ത് കൊ​ല്ല​പ്പെ​ട്ട ദ​മ്പ​തി​ക​ളു​ടെ പ​ത്ത് വ​യ​സു​ള്ള മ​ക​നും ഇ​യാ​ളു​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കെ​യാ​ണ് പൊ​ലി​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തും കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​തും.

മാ​താ​പി​താ​ക്ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ​താ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് കു​ട്ടി​യെ ഇ​യാ​ൾ ഒ​പ്പം കൂ​ട്ടി​യ​ത്. ദീ​ർ​ഘ​കാ​ല​മാ​യു​ള്ള കു​ടും​ബ​വ​ഴ​ക്കും ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളോ​ടു​ള്ള വി​രോ​ധ​വു​മാ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ സ​ഹാ​യി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന പ്ര​തി​യു​ടെ 17 കാ​രി​യാ​യ മ​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment