ബംഗളൂരു: കർണാടകയിലെ രാജാജിനഗറിൽ ഭാര്യയും കുടുംബാംഗങ്ങളുമടക്കം ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി എസ്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യമതാവ് രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം വനമേഖലയിൽ നിന്ന് പൊലിസ് കണ്ടെടുത്തു. ഇതോടെ കേസിൽ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. മൃതദേഹങ്ങൾ തിരിച്ചറിയാനും നിയമനടപടികൾ പൂർത്തിയാക്കാനുമായി 12 അംഗ കുടുംബാംഗങ്ങളുടെ സംഘം സേലത്തേക്ക് തിരിച്ചു. ഒക്ടോബർ 14-ന് രാത്രിയാണ് സുനിതയെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം പ്രതിയുടെ മകൾ രൂപവതിയെ ഫോണിൽ വിളിച്ച് അത്താഴ വിരുന്നിന് ക്ഷണിക്കുകയും വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. ഉറക്കഗുളിക നൽകി മയക്കിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതി ഊരിയെടുത്തിരുന്നു. ഈ ആഭരണങ്ങൾ വിറ്റഴിച്ചതായി സംശയിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും പൊലിസ് അന്വേഷണം…
Read More