“എന്തുകൊണ്ട് ഇന്ത്യയിൽ ദീപാവലിക്ക് ഒരാഴ്ചത്തെ അവധി നൽകിക്കൂടാ?” വൈറൽ പോസ്റ്റ് ചർച്ചയാകുന്നു

ഇ​ന്ത്യ​യി​ൽ ദീ​പാ​വ​ലി​ക്ക് ഒ​രു ആ​ഴ്ച നീ​ളു​ന്ന അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. നി​ല​വി​ലു​ള്ള ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി, ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് നാ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തോ​ടൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ തി​ക​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ഒ​രു എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സ​മ​യ​ത്ത് ഒ​രാ​ഴ്ച​യോ​ളം നീ​ളു​ന്ന അ​വ​ധി ന​ൽ​കു​ന്ന മാ​തൃ​ക​യി​ൽ ഇ​ന്ത്യ​യി​ലും ദീ​പാ​വ​ലി​ക്ക് ഒ​രാ​ഴ്ച​ത്തെ അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു. സ്വ​ന്തം നാ​ട്ടി​ൽ നി​ന്നും 1000 മു​ത​ൽ 2000 കി​ലോ​മീ​റ്റ​ർ വ​രെ അ​ക​ലെ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ തീ​വ​ണ്ടി​യി​ൽ 30 മു​ത​ൽ 40 മ​ണി​ക്കൂ​ർ വ​രെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്നു. എ​ന്നാ​ൽ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​വ​ധി ല​ഭി​ക്കാ​റി​ല്ല. വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കാ​ക​ട്ടെ 20,000 മു​ത​ൽ 30,000 രൂ​പ വ​രെ ഉ​യ​രു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വി​ല്ലെ​ന്നും പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

തൊ​ഴി​ൽ സ​മ്മ​ർ​ദ്ദ​വും യാ​ത്ര​യി​ലെ ബു​ദ്ധി​മു​ട്ടു​ക​ളും കാ​ര​ണം മാ​താ​പി​താ​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ത്ത​രം തൊ​ഴി​ൽ സം​സ്‌​കാ​രം കാ​ര​ണം സ​ന്തോ​ഷ സൂ​ചി​ക​യി​ൽ ഇ​ന്ത്യ പി​ന്നി​ലാ​യി പോ​കു​ന്ന​തി​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും കു​റി​പ്പി​ൽ വി​മ​ർ​ശി​ക്കു​ന്നു. ഈ ​അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ഈ​ജി​പ്ത് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലും ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച​ത്തെ അ​വ​ധി ന​ൽ​കാ​റു​ണ്ടെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. തൊ​ഴി​ൽ-​ജീ​വി​ത സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്ത​രം നീ​ള​മു​ള്ള ഉ​ത്സ​വ അ​വ​ധി​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പൊ​തു​വി​കാ​രം.

 

 

Related posts

Leave a Comment