ആ​ദ്യ​മാ​യി ഫി​ഫ അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം: നൈ​ജീ​രി​യ​യ്ക്ക്‌ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം

മൊ​​റോ​​ക്കോ: ജപ്പാനെ 2–1ന് പരാജയപ്പെടുത്തി നൈജീരിയ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി. മൊറോക്കോയിൽ നടന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ വിജയിച്ചതോടെ ഈ കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രനേട്ടവും നൈജീരിയ സ്വന്തമാക്കി. നൈജീരിയൻ വനിതാ ഫുട്ബോൾ ടീമിന്‍റെ ആദ്യ ഫിഫ ലോകകപ്പ് കിരീടമാണിത്.

2022ലെ ​​ഫി​​ഫ അ​​ണ്ട​​ർ-17 വ​​നി​​താ ലോ​​ക​​ക​​പ്പി​​ൽ മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​യ നൈ​​ജീ​​രി​​യ നാ​​ല് വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം സ്വ​​പ്നം സ​​ഫ​​ല​​മാ​​ക്കി. നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യം കൂ​​ടി​​യാ​​ണ് നൈ​​ജീ​​രി​​യ.

സെ​​മി​​ഫൈ​​ന​​ലി​​നു സ​​മാ​​ന​​മാ​​യി ഫൈ​​ന​​ലി​​ലും അ​​വാ​​വു ബ​​ഷീ​​റു ശ്ര​​ദ്ധേ​​യ​​പ്ര​​ക​​ട​​ന​​വു​​മാ​​യി തി​​ള​​ങ്ങി. സെ​​മി​​ഫൈ​​ന​​ലി​​ൽ ബ്ര​​സീ​​ലി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ നേ​​ടി​​യ ബ​​ഷീ​​റു ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ മേ​​രി ഡ​​ണ്‍​സ്റ്റ​​ൻ ന​​ൽ​​കി​​യ പാ​​സ് ഗോ​​ളാ​​ക്കി 39-ാം മി​​നി​​റ്റി​​ൽ ടീ​​മി​​നാ​​യി സ്കോ​​റിം​​ഗ് തു​​ട​​ങ്ങി.

ര​​ണ്ടാം പ​​കു​​തി ആ​​രം​​ഭി​​ച്ച് ര​​ണ്ട് മി​​നി​​റ്റി​​നു​​ള്ളി​​ൽ എ​​സ്ത​​ർ സ്റ്റീ​​ഫ​​ൻ ന​​ൽ​​കി​​യ പാ​​സ് ഒ​​ലു​​ബു​​ബു ഗോ​​ളാ​​ക്കി മാ​​റ്റി​​യ​​തോ​​ടെ ലീ​​ഡ് ര​​ണ്ടാ​​യി.

2014ലെ ​​ചാ​​ന്പ്യന്മാരും നാ​​ലു​​ത​​വ​​ണ ഫൈ​​ന​​ലി​​ൽ മാ​​റ്റു​​ര​​ച്ചി​​ട്ടു​​മു​​ള്ള വരുമായ ജ​​പ്പാ​​ൻ അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളി​​ൽ ഗോ​​ളി​​നാ​​യി സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​ക്കി. 80-ാം മി​​നി​​റ്റി​​ൽ ഫു​​കി ഇ​​റ്റോ​​യി​​ലൂ​​ടെ ഫ​​ലം ക​​ണ്ടു.

അ​​വ​​സാ​​ന 10 മി​​നി​​റ്റി​​ൽ സ​​മ​​നി​​ല ഗോ​​ളി​​നാ​​യി ഏ​​ഷ്യ​​ൻ വമ്പന്മാർ ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ടെ​​ങ്കി​​ലും നൈ​​ജീ​​രി​​യ ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധം കാ​​ഴ്ച​​വ​​ച്ചു. ഇ​​ത് നൈ​​ജീ​​രി​​യ​​യ്ക്കും ആ​​ഫ്രി​​ക്ക മു​​ഴു​​വ​​നും ച​​രി​​ത്ര​​പ​​ര​​മാ​​യ നേ​​ട്ടം ഉ​​റ​​പ്പാ​​ക്കി.2022ലെ ​​ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മൂ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​താ​​ണ് നൈ​​ജീ​​രി​​യ​​യു​​ടെ നേ​​ര​​ത്തേ​​യു​​ള്ള മി​​ക​​ച്ച പ്ര​​ക​​ട​​നം.

Related posts

Leave a Comment