‘മമ്മൂട്ടിയുമായുള്ള സ്നേഹവും സൗഹൃദവും വളരെ വലുത്, എതിർക്കുന്നത് ഛിദ്രശക്തികൾ’: ബി. ഗോപാലകൃഷ്ണൻ

തൃശൂർ: നടൻ മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. സ്നേഹവും സൗഹൃദവും വളരെ വലുതാണെന്നും അതുകൊണ്ടാണ് മമ്മൂട്ടി വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മമ്മൂട്ടിക്ക് ഇതൊന്നും ഒരു വിഷയമേയല്ല. അദ്ദേഹം മഹാമനസ്കനായ ആളാണ്. മമ്മൂട്ടി മാത്രമല്ല, ഉന്നത രാഷ്ട്രീയ നേതാക്കളും വന്നിരുന്നു. പിണറായി വിജയനും എന്‍റെ മകളുടെ വിവാഹത്തിന് വന്നിരുന്നു. വി.ഡി. സതീശനും ചെന്നിത്തലയും വന്നിരുന്നു. അവരെല്ലാം എന്‍റെ സുഹൃത്തുക്കളാണ്. അവരെയെല്ലാം ഞാൻ നേരിട്ട് ക്ഷണിച്ചു, അവർ വന്നു.

കേരളത്തിൽ ഒരുമിച്ചു പോകാൻ ആഗ്രഹിക്കാത്ത ചില ഛിദ്രശക്തികളാണ് ഇതിനെയൊക്കെ എതിർക്കുന്നത്. ഈ സൗഹൃദം ഇല്ലാതാക്കാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ട്. ഇതൊരു മാതൃകയാക്കി എടുക്കണമെന്നും ബി. ​ഗോപാലകൃഷ്ണൻ പറഞ്ഞു.

Related posts

Leave a Comment