ഓ​പ്പ​റേ​ഷ​ന്‍ സൈ​ഹ​ണ്ട്: 50 പേ​ര്‍ അ​റ​സ്റ്റി​ല്‍; ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 367 കേ​സു​ക​ള്‍

കൊ​ച്ചി: കേ​ര​ള പൊ​ലി​സ് സൈ​ബ​ര്‍ ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ‘ഓ​പ്പ​റേ​ഷ​ന്‍ സൈ​ഹ​ണ്ട് 5.0’ പ​രി​ശോ​ധ​ന​യി​ല്‍ സൈ​ബ​ര്‍ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ ത​ട​യു​ന്ന​തി​നും സൈ​ബ​ര്‍ സം​ഘ​ടി​ത കു​റ്റ​വാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളും മ്യൂ​ള്‍ അ​ക്കൗ​ണ്ടു​ക​ളും ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ലി​ലെ പ​രാ​തി​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്ത് ത​യാ​റാ​ക്കി​യ സം​ഘ​ടി​ത കു​റ്റ​വാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന​ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ളും ഏ​കോ​പി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം 983 റെ​യ്ഡു​ക​ള്‍ ന​ട​ത്തി. 225 പേ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. 258 പേ​ര്‍​ക്ക് ബി​എ​ന്‍​എ​സ്എ​സ് സെ​ക്ഷ​ന്‍ 35 പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി. വി​വി​ധ പൊ​ലി​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 367 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 178 ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ചെ​ക്ക്, എ​ടി​എം മു​ഖേ​ന ത​ട്ടി​പ്പു​പ​ണം പി​ന്‍​വ​ലി​ക്കു​ന്ന 478 പേ​രെ​യും 661 മ്യൂ​ള്‍ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ത​ട്ടി​പ്പി​ല്‍ നേ​രി​ട്ട് ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കൊ​പ്പം സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​വ​രെ​യും അ​ക്കൗ​ണ്ടു​ക​ള്‍ കൈ​മാ​റു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വേ​രു​ക​ള്‍ ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ന്റെ ല​ക്ഷ്യം. ഇ​ത്ത​രം സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ വി​വ​രാ​ധി​ഷ്ഠി​ത​വും ഏ​കോ​പി​ത​വു​മാ​യ പോ​ലീ​സ് ന​ട​പ​ടി തു​ട​രും.

സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ Cyber Crime Portal എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യോ പ​രാ​തി ന​ല്‍​കാം. കൂ​ടാ​തെ അ​ടു​ത്തു​ള്ള പൊ​ലി​സ് സ്‌​റ്റേ​ഷ​നെ​യോ സൈ​ബ​ര്‍ പൊ​ലി​സ് സ്‌​റ്റേ​ഷ​നെ​യോ ബ​ന്ധ​പ്പെ​ടാം.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment