ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​നം വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കും: മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍

പ​മ്പ: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ സു​പ്ര​ധാ​ന​മാ​യ ചാ​ല​ക്ക​യം – പ​മ്പ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ ഒ​ന്ന​ര മാ​സം കൊ​ണ്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത് വ​കു​പ്പു​ക​ളു​ടെ മി​ക​ച്ച ഏ​കോ​പ​ന​ത്തി​ന്‍റെ തെ​ളി​വെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്കാ​മ​ന്ന നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​ണ്.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അം​ഗീ​കാ​ര​ം ല​ഭ്യ​മാ​ക്കി​യ​തോ​ടെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​നു​മ​തി​യും സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കി സെ​പ്റ്റം​ബ​റി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി ന​വം​ബ​റി​ല്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​കു​പ്പു​ക​ളു​ടെ മി​ക​ച്ച ഏ​കോ​പ​ന​ത്തി​ന്‍റെ തെ​ളി​വാ​ണ്. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന കാ​ല​ത്തും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റ​ത്തി​ന്‍റെ വേ​ഗം നി​ര്‍​ണാ​യ​ക​മാ​ണ്. ഒ​രു മി​നി​റ്റി​ല്‍ 75 തീ​ര്‍​ഥാ​ട​ക​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും ദ​ര്‍​ശ​നം സു​ഗ​മ​മാ​ക്കാ​നും സാ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം പൊ​ലി​സി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

അ​പ്പ​ത്തി​ന്‍റെ​യും അ​ര​വ​ണ​യു​ടെ​യും ല​ഭ്യ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഉ​ത്പാ​ദ​ന കേ​ന്ദ്രം നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ച്ച് ജീ​വ​ന​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​നം ബോ​ധ്യ​പ്പെ​ട്ട​താ​യും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ച്ചാ​ണ് അ​വ​ര്‍ ഉ​ത്പാ​ദ​നം ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 75 ല​ക്ഷം ടി​ന്‍ അ​ര​വ​ണ ല​ഭ്യ​മാ​ക്കാ​നാ​യാ​ല്‍ തീ​ര്‍​ഥാ​ട​ന​കാ​ലം സു​ഗ​മ​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്.

ബ​സ് ബു​ക്കിം​ഗി​നും പ്ര​ത്യേ​ക സം​വി​ധാ​നം

ചാ​ല​ക്ക​യം- പ​മ്പ റൂ​ട്ടി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി വാ​ട​ക ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. കെ​എ​സ്ആ​ര്‍​ടി​സി ആ​വ​ശ്യ​മാ​യ ബ​സു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടുണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച വി​വ​ര​സ​ഹാ​യ കേ​ന്ദ്ര​ത്തി​ലൂ​ടെ വെ​ര്‍​ച്വ​ല്‍ ക്യൂ, ​താ​മ​സ​സൗ​ക​ര്യം, അ​പ്പം, അ​ര​വ​ണ എ​ന്നി​വ​യു​ടെ ബു​ക്കിം​ഗി​നൊ​പ്പം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടി​ക്ക​റ്റു​ക​ളും നേ​രി​ട്ട് ബു​ക്ക് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്ന​ര​ക്കോ​ടി ചെ​ല​വി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍

ചാ​ല​ക്ക​യം – പ​മ്പ റോ​ഡി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു. കെ​എ​സ്ഇ​ബി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കാ​തെ ത​ന്നെ മി​ക​ച്ച വെ​ളി​ച്ച സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ള്‍ ഏ​കോ​പ​ന​ത്തോ​ടെ നി​ര്‍​വ​ഹി​ച്ചു​വ​രി​ക​യാ​ണ്. ഈ ​വ​ര്‍​ഷ​ത്തെ തീ​ര്‍​ത്ഥാ​ട​ന​കാ​ലം പൂ​ര്‍​ത്തി​യാ​യാ​ലു​ട​ന്‍ അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ന​ട അ​ട​ച്ച​ശേ​ഷം ഫെ​ബ്രു​വ​രി മു​ത​ല്‍ ത​ന്നെ അ​ടു​ത്ത തീ​ര്‍​ഥാ​ട​ന​കാ​ല​ത്തേ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment