പി.​ജെ. ജോ​സ​ഫി​നും മാ​ണി സി. ​കാ​പ്പ​നും പ​ദ​വി​ക​ൾ: അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ൻ യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് പി.​ജെ. ജോ​സ​ഫി​ന് കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ന​ൽ​കാ​ൻ തീ​രു​മാ​നം. കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള പ​ദ​വി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ലെ മ​റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.

ഇ​തു തി​രി​ച്ച​ടി​യാ​വു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കി തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പി.​ജെ. ജോ​സ​ഫി​ന് പ​ദ​വി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം. പ​ദ​വി വൈ​കു​ന്ന​തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്ത​മാ​യ അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ മാ​ണി സി. ​കാ​പ്പ​നും പ​ദ​വി ല​ഭി​ക്കാ​ത്ത​തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കി​യ​പ്പോ​ൾ ത​ന്നെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു കാ​പ്പ​ന്‍റെ പ​രാ​തി. നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​നൊ​പ്പം കാ​ബി​ന​റ്റ് റാ​ങ്കും വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ വൈ​കു​ന്ന​തി​നെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ൽ നേ​ര​ത്തേ ത​ന്നെ അ​സ്വാ​ര​സ്യ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ആ​ർ​എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ പ​ര​സ്യ​മാ​യി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment