ഇഎംഎസിന്‍റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യ ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മ​ക​ളും എ​ഴു​ത്തു​കാ​രി​​യു​മാ​യ ഇ.​എം. രാ​ധ (70) അ​ന്ത​രി​ച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അം​ഗ​വും ദേ​ശാ​ഭി​മാ​നി മു​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​രു​മാ​യി​രു​ന്നു. സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും വ​യോ​ജ​ന ക​മ്മീ​ഷ​ൻ അം​ഗ​വു​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന രാ​ധ എ​ഴു​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യി. ഇ.​എം.​എ​സി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന ‘ഇ.​എം.​എ​സ് -മ​ക​ളു​ടെ ഓ​ർ​മ​ക​ൾ’ എ​ന്ന പു​സ്ത​കം ര​ചി​ച്ചി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ്: സി.​കെ. ഗു​പ്ത​ൻ (മു​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്). മ​ക​ൻ: സി​ദ്ധാ​ർ​ഥ് ഗു​പ്ത​ൻ. മ​രു​മ​ക​ൾ: സ്നേ​ഹ​പ്രി​യ. പ​രേ​ത​രാ​യ ഡോ. ​മാ​ല​തി ദാ​മോ​ദ​ര​ൻ, ഇ.​എം. ശ്രീ​ധ​ര​ൻ, എ​സ്. ശ​ശി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment