തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളും എഴുത്തുകാരിയുമായ ഇ.എം. രാധ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വനിതാ കമ്മീഷൻ മുൻ അംഗവും ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരുമായിരുന്നു. സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായിരുന്നു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും ശ്രദ്ധേയയായി. ഇ.എം.എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ.എം.എസ് -മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഭർത്താവ്: സി.കെ. ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്). മകൻ: സിദ്ധാർഥ് ഗുപ്തൻ. മരുമകൾ: സ്നേഹപ്രിയ. പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം. ശ്രീധരൻ, എസ്. ശശി എന്നിവർ സഹോദരങ്ങളാണ്.
