‘മാ​പ്പു​മി​ല്ല കോ​പ്പു​മി​ല്ല, ജീ​വി​ത​ത്തി​ല്‍ തോ​റ്റാ​ലും ആ​ര്‍​എ​സ്എ​സി​നോ​ട് തോ​ല്‍​ക്കി​ല്ല, ഇ​ത് നീ​തി​യു​ടെ വി​ജ​യം’: കാലടിയിലെ വിദ്യാര്‍ഥികള്‍

കൊ​ച്ചി: സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് കാ​ല​ടി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. മാ​പ്പു​മി​ല്ല കോ​പ്പു​മി​ല്ല, ജീ​വി​ത​ത്തി​ല്‍ തോ​റ്റാ​ലും ആ​ര്‍​എ​സ്എ​സി​നോ​ട് തോ​ല്‍​ക്കി​ല്ല, ഇ​ത് നീ​തി​യു​ടെ വി​ജ​യ​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ക​രി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ല്‍ 22 ദി​വ​സ​മാ​യി തു​ട​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം പി​ന്‍​വ​ലി​ച്ചു കൊ​ണ്ടാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സാ​രി​ച്ച​ത്.

ഞ​ങ്ങ​ളെ ക്യാ​മ്പ​സി​ന് അ​ക​ത്ത് ക​യ​റ്റാ​നും പ​രീ​ക്ഷ എ​ഴു​താ​നും കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍ ഉ​ട​നെ ത​ന്നെ പ​രീ​ക്ഷ എ​ഴു​തും. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍ 16 പേ​ര്‍ അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍​ക്ക് അ​റു​തി വ​റു​തി വ​ന്നി​രി​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ല്‍ നി​ന്നും തോ​റ്റു പോ​യാ​ലും ആ​ര്‍​എ​സ്എ​സി​നോ​ട് തോ​ല്‍​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ല.

ജൂ​ലൈ 22 മു​ത​ലാ​ണ് അ​നി​ശ്ചി​ത കാ​ല സ​മ​രം തു​ട​ങ്ങി​യ​ത്. അ​ന്നു മു​ത​ല്‍ എ​സ്എ​ഫ്‌​ഐ​യെ ആ​ക്ര​മി​ക്കാ​ന്‍ കാ​മ്പ​സി​ലെ കെ​എ​സ്‌​യു​വും സം​ഘ​പ​രി​വാ​റും റോ​ജി എം. ​ജോ​ണും സി​സ തോ​മ​സും ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു കൊ​ണ്ടും, അ​റ​സ്റ്റ് ചെ​യ്യി​പ്പി​ച്ചും, പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കാ​തെ​യും വേ​ട്ട​യാ​ടു​ന്ന പ്ര​വ​ണ​ത എ​ല്ലാ​വ​രും ക​ണ്ട​താ​ണ്.

മാ​പ്പും ഇ​ല്ല, കോ​പ്പും ഇ​ല്ലാ​തെ​യാ​ണ് ഞ​ങ്ങ​ള്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​കു​ന്ന​ത്. ഒ​രു തെ​റ്റും ചെ​യ്യാ​തെ​യാ​ണ് 80 ഓ​ളം ദി​വ​സം പു​റ​ത്തു നി​ര്‍​ത്തി​യ​ത്. ഞ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ​ത് സി​സ തോ​മ​സും റോ​ജി എം. ​ജോ​ണും സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്. അ​തി​ന് മ​റു​പ​ടി ന​ല്‍​ക​ണം.

ഇ​ത് നീ​തി​യു​ടെ വി​ജ​യ​മാ​ണ്. സ​ത്യം ഏ​ത കാ​ല​ത്തും മ​റ​നീ​ക്കി പു​റ​ത്തു വ​രും. പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ല​ടി​യി​ല്‍ മാ​ര്‍​ച്ച് ന​ട​ത്തി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment