കാ​ർ​ലോ അ​ക്കു​ത്തി​സി​നു പി​ന്നാ​ലെ ജൂ​ലി​യ ഗ​ബ്രി​യേ​ലി, മ​രി​യ മി​ഡി​ൽ​ട​ൺ എ​ന്നീ കൗ​മാ​ര​ക്കാ​രും ക​ത്തോ​ലി​ക്കാ​സ​ഭ‌​യു‌​ടെ വി​ശു​ദ്ധാ​രാ​മ​ത്തി​ലേ​ക്ക്

വ​ത്തി​ക്കാ​ൻ സി​റ്റി: ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ ആ​ദ്യ മി​ല്ലേ​നി​യ​ൽ വി​ശു​ദ്ധ​നാ​യ കാ​ർ​ലോ അ​ക്കു​ത്തി​സി​നു പി​ന്നാ​ലെ ര​ണ്ട് കൗ​മാ​ര​ക്കാ​ർ​കൂ​ടി വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്കു​ള്ള പാ​ത​യി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്നു. ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള ജൂ​ലി​യ ഗ​ബ്രി​യേ​ലി​യും അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള മ​രി​യ മി​ഡി​ൽ​ട​ണു​മാ​ണ് ചു​രു​ങ്ങി​യ ജീ​വി​തം​കൊ​ണ്ട് വി​ശു​ദ്ധി​യു​ടെ സൗ​ര​ഭ്യം പ​ര​ത്തി വി​ശു​ദ്ധാ​രാ​മ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന​ത്.

അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് 14-ാം വ​യ​സി​ൽ മ​രി​ച്ച ജൂ​ലി​യ ഗ​ബ്രി​യേ​ലി​യെ ധ​ന്യ​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ശ​നി​യാ​ഴ്ച അ​നു​മ​തി ന​ൽ​കി. 18-ാം വ​യ​സി​ൽ മ​രി​ച്ച മ​രി​യ മി​ഡി​ൽ​ട​ണി​ന്‍റെ നാ​മ​ക​ര​ണ​ത്തി​നാ​യി അ​മേ​രി​ക്ക​ൻ മെ​ത്രാ​ൻ സ​മി​തി ക​ഴി​ഞ്ഞ​യാ​ഴ്ച വ​ത്തി​ക്കാ​നോ​ട് ശി​പാ​ർ​ശ ചെ​യ്യു​ക​യും ചെ​യ്തു.

ജൂ​ലി​യ ഗ​ബ്രി​യേ​ലി: രോ​ഗ​ത്തെ നേ​രി​ട്ട ധൈ​ര്യം

1997 മാ​ർ​ച്ച് മൂ​ന്നി​ന് വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ബെ​ർ​ഗാ​മോ​യി​ലാ​ണ് ജൂ​ലി​യ ജ​നി​ച്ച​ത്. പ​ത്താം വ​യ​സി​ൽ ‘അ​ൽ​വി​യോ​ളാ​ർ റാ​ബ്ഡോ​മ​യോ​സാ​ർ​ക്കോ​മ’ എ​ന്ന അ​പൂ​ർ​വ​വും തീ​വ്ര​വു​മാ​യ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തെ ചി​കി​ത്സ​യ്ക്കി​ടെ നേ​രി​ട്ട വേ​ദ​ന​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും വി​ശ്വാ​സ​ത്തോ​ടെ​യും പ്ര​ത്യാ​ശ​യോ​ടെ​യു​മാ​ണ് അ​വ​ൾ നേ​രി​ട്ട​ത്.

പാ​ദു​വാ​യി​ൽ റേ​ഡി​യോ​തെ​റാ​പ്പി ചി​കി​ത്സ​യി​ലി​രി​ക്കെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ പ്രാ​ർ​ഥി​ക്കു​മ്പോ​ൾ, അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ ന​ൽ​കി​യ സ്നേ​ഹ​പൂ​ർ​ണ​മാ​യ പ്ര​തി​ക​ര​ണം ജൂ​ലി​യ​യ്ക്കു വ​ലി​യ ക​രു​ത്താ​യി മാ​റി. രോ​ഗം ഗു​രു​ത​ര​മാ​യി​രു​ന്ന ഘ​ട്ട​ത്തി​ലും ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ‘സ്കൂ​ൾ ഇ​ൻ പൈ​ജാ​മ​സ്’ സം​രം​ഭ​ത്തി​ലൂ​ടെ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ അ​വ​ൾ വി​ജ​യി​ച്ചു. 2011 ഓ​ഗ​സ്റ്റ് 19ന് 14-ാം ​വ​യ​സി​ൽ ജൂ​ലി​യ അ​ന്ത​രി​ച്ചു. രോ​ഗ​ത്തോ​ടു​ള്ള ധീ​ര​മാ​യ സ​മീ​പ​ന​വും ആ​ത്മീ​യ​പ​ക്വ​ത​യു​മാ​ണ് ധ​ന്യ​പ​ദ​വി​യി​ലേ​ക്ക് അ​വ​ളെ ന​യി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന ‘കോ​ൺ ജൂ​ലി​യ’ എ​ന്ന സം​ഘ​ട​ന ജൂ​ലി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​പ്പോ​ഴും ന​ട​ത്തു​ന്നു​ണ്ട്.

മ​രി​യ മി​ഡി​ൽ​ട​ൺ: ക​രു​ണ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും മാ​തൃ​ക

2002 സെ​പ്റ്റം​ബ​ർ 10ന് ​ജ​നി​ച്ച മ​രി​യ, സ്പോ​ർ​ട്സും ഐ​റി​ഷ് നൃ​ത്ത​വും സം​ഗീ​ത​വും ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന സാ​ധാ​ര​ണ കൗ​മാ​ര​ക്കാ​രി​യാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ ദൈ​വ​വി​ശ്വാ​സ​വും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള ഭ​ക്തി​യും അ​വ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. മൂ​ന്നാം വ​യ​സ് മു​ത​ൽ അ​മ്മ സൂ​സ​നൊ​പ്പം ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന മ​രി​യ, പ​തി​നൊ​ന്നാം വ​യ​സി​ൽ ഡ​യ​റി​യി​ൽ കു​റി​ച്ച ആ​ദ്യ വാ​ച​കം ‘ദൈ​വം ക​രു​ണ​യു​ള്ള​വ​നാ​ണ്’ എ​ന്നാ​യി​രു​ന്നു.

ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ മ​രി​യ, അ​ർ​ബു​ദ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന നൃ​ത്ത​പ​രി​പാ​ടി​യു​ടെ സ​ഹ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മ​രി​യ​യു​ടെ സ്മ​ര​ണാ​ർ​ഥം ഈ ​പ​രി​പാ​ടി ഇ​പ്പോ​ഴും തു​ട​രു​ന്നു.

2019 ജ​നു​വ​രി​യി​ൽ, 16-ാം വ​യ​സി​ൽ മ​രി​യ​യ്ക്ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യാ​നാ​കാ​ത്ത മ​സ്തി​ഷ്ക മു​ഴ ക​ണ്ടെ​ത്തി. ഒ​മ്പ​ത് മു​ത​ൽ 12 മാ​സം വ​രെ​യാ​ണ് ഡോ​ക്‌​ട​ർ​മാ​ർ ആ​യു​സ് വി​ധി​ച്ച​ത്. എ​ങ്കി​ലും പ്ര​ത്യാ​ശ കൈ​വി​ടാ​തെ, ദൈ​വ​ഹി​ത​ത്തി​നു കീ​ഴ​ട​ങ്ങി അ​വ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു. രോ​ഗ​നി​ർ​ണ​യ​ത്തി​ന് ഒ​മ്പ​ത് മാ​സ​ത്തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​ഗാ​ണ്ട സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ‘മേ ​എ വി​ഷ്’ ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ ല​ഭി​ച്ച ആ​നു​കൂ​ല്യം സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​ക​രം അ​വി​ട​ത്തെ ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തെ​യും സ്കൂ​ളി​നെ​യും സ​ഹാ​യി​ക്കാ​നാ​ണു മ​രി​യ വി​നി​യോ​ഗി​ച്ച​ത്.

2020ൽ ​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ പൊ​തു വി​ശു​ദ്ധ കു​ർ​ബാ​ന നി​ർ​ത്തി​വ​ച്ച​പ്പോ​ൾ ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം വ്യ​ക്ത​മാ​ക്കി മ​രി​യ ഫി​ലാ​ഡെ​ൽ​ഫി​യ ആ​ർ​ച്ച്ബി​ഷ​പ് നെ​ൽ​സ​ൺ പെ​ര​സി​ന് ക​ത്തെ​ഴു​തി. തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് നേ​രി​ട്ടെ​ത്തി അ​വ​ൾ​ക്കു ദി​വ്യ​കാ​രു​ണ്യം ന​ൽ​കി. രോ​ഗം മൂ​ർ​ച്ഛി​ച്ച് ച​ല​ന​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും ന​ഷ്‌​ട​പ്പെ​ട്ട അ​വ​സാ​ന നാ​ളു​ക​ളി​ൽ, ഏ​റെ പ്ര​യാ​സ​പ്പെ​ട്ട് അ​വ​ൾ കു​റി​ച്ച അ​വ​സാ​ന വാ​ക്കു​ക​ൾ ‘പ്ര​ത്യാ​ശ​യോ​ടെ ചി​ന്തി​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു. അ​വ​ളു​ടെ സ്മ​ര​ണാ​ർ​ഥം രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​നും ഇ​തേ പേ​രാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2020 ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് 18-ാം വ​യ​സി​ൽ മ​രി​യ അ​ന്ത​രി​ച്ചു. മാ​താ​പി​താ​ക്ക​ളാ​യ ബ്ര​യാ​നും സൂ​സ​നും ചേ​ർ​ന്ന് പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും അ​വ​ളു​ടെ ജീ​വി​തം പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

തു​ട​ക്ക​മി​ട്ട കാ​ർ​ലോ അ​ക്കു​ത്തി​സ്

കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗി​ലും ഇ​ന്‍റ​ർ​നെ​റ്റി​ലും പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രു​ന്ന കാ​ർ​ലോ അ​ക്കു​ത്തി​സ്, സാ​ങ്കേ​തി​ക​വി​ദ്യ​യെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ​യാ​ണു ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്. ‘ദൈ​വ​ത്തി​ന്‍റെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ർ​ലോ ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് 2006 ഒ​ക്‌​ടോ​ബ​ർ 12നാ​ണ് മ​രി​ച്ച​ത്. 2025 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് അ​ദ്ദേ​ഹ​ത്തെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment