ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​നാ​യി ആ​ന​പ്ര​തി​മ​യ്ക്ക​ടി​യി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മം; ഒ​ടു​വി​ൽ കാ​ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി ഭ​ക്ത​ൻ! വീ​ഡി​യോ വൈ​റ​ൽ

ക്ഷേ​ത്ര​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ആ​ചാ​രം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ ആ​ന​യു​ടെ ക​ൽ​പ്ര​തി​മ​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ഭ​ക്ത​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​മ​ർ​ക​ണ്ഠ​കി​ലു​ള്ള ന​ർ​മ​ദാ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്ന​ത്.

പ്രാ​ദേ​ശി​ക വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ത​ൻ ആ​ന​പ്ര​തി​മ​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഇ​ഴ​ഞ്ഞ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഇ​ടു​ങ്ങി​യ വി​ട​വി​ലൂ​ടെ ക​ട​ക്കു​ന്ന​തി​നി​ടെ പാ​തി​വ​ഴി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം പു​റ​ത്തു​ക​ട​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​യ ഭ​ക്ത​നെ ര​ക്ഷി​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ഭ​ക്ത​ർ ഓ​ടി​യെ​ത്തി.

ആ​ന​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വി​ലൂ​ടെ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം. ചി​ല​ർ ഇ​തി​നെ ഒ​രാ​ളു​ടെ പു​ണ്യ​പാ​പ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യാ​യും ക​രു​തു​ന്നു.

ഈ ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ത​ൻ പ്ര​തി​മ​യ്ക്ക​ടി​യി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ആ​ചാ​രം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ടു​ങ്ങി​യ​തോ​ടെ രം​ഗം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment