പൂ​ളി​ൽ കു​ഞ്ഞ് മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി: ജീ​വ​ൻ ര​ക്ഷി​ച്ച് ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ, വീ​ഡി​യോ വൈ​റ​ൽ

നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴാ​ൻ തു​ട​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​രി മെ​റ്റ​യെ ര​ക്ഷി​ച്ച് തെ​രേ​സ എ​ന്ന വ​ള​ർ​ത്തു​നാ​യ. ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് നാ​യ. അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ നാ​യ​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

മ​ധ്യ-​പ​ടി​ഞ്ഞാ​റ​ൻ ബ്ര​സീ​ലി​ലെ കു​യാ​ബ​യി​ലാ​ണ് സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ കു​ടും​ബം. ഇ​തി​നി​ടെ കു​ട്ടി ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ലി​റ​ങ്ങി​യ കു​ഞ്ഞി​ന് ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ മു​ങ്ങി​ത്താ​ഴാ​ൻ തു​ട​ങ്ങി.

കു​ഞ്ഞ് അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ തെ​രേ​സ ഉ​ട​ൻ നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ഓ​ടി​യെ​ത്തി. വെ​ള്ള​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച മൈ​റ്റെ നാ​യ​യെ മു​റു​കെ​പ്പി​ടി​ച്ചു. കു​ഞ്ഞ് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​കാ​തി​രി​ക്കാ​ൻ തെ​രേ​സ അ​രി​കി​ൽ​ത്ത​ന്നെ നി​ന്നു.

ഇ​തി​നി​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ണ്ട് സ്ത്രീ​ക​ൾ ഉ​ട​ൻ കു​ള​ത്തി​ലേ​ക്ക് ചാ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് കു​ഞ്ഞി​നെ​യും നാ​യ​യെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

കു​ഞ്ഞി​ന്‍റെ അ​മ്മ ഗ്ലാ​ഡി​സ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വീ​ട്ടി​ൽ തെ​രേ​സ​യു​ണ്ടാ​യി​രു​ന്നു. കേ​ക്ക് എ​ടു​ക്കാ​നാ​യി അ​മ്മ അ​ൽ​പ്പ​സ​മ​യം മാ​റി​നി​ന്ന​പ്പോ​ഴാ​ണ് മൈ​റ്റെ കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. മൂ​ത്ത മ​ക​ൾ നാ​യ​യു​ടെ കു​ളി​ക്കാ​നു​ള്ള ട​ബ് എ​ടു​ക്കാ​ൻ പോ​യ സ​മ​യ​വു​മാ​യി​രു​ന്നു ഇ​ത്.

നേ​ര​ത്തെ​യും നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​രെ​ങ്കി​ലും കൂ​ടെ​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മൈ​റ്റെ വെ​ള്ള​ത്തി​ലി​റ​ങ്ങാ​റു​ള്ളൂ​വെ​ന്ന് അ​മ്മ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​യും ആ​രെ​ങ്കി​ലും ഒ​പ്പം വ​രു​മെ​ന്ന് ക​രു​തി​യാ​ണ് കു​ഞ്ഞ് കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

‘ര​ണ്ട് സെ​ക്ക​ൻ​ഡ് മ​തി, ഒ​രു ദു​ര​ന്തം സം​ഭ​വി​ക്കാ​ൻ’ എ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ മു​ന്ന​റി​യി​പ്പ്. മ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന​തി​ൽ ആ​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച അ​വ​ർ, ത​ന്‍റെ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച തെ​രേ​സ​യോ​ടു​ള്ള ന​ന്ദി​യും അ​റി​യി​ച്ചു.

Related posts

Leave a Comment