ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ വി​ള​ക്ക് കൊ​ളു​ത്തി ആ​ര​തി​യും ശം​ഖു​വി​ളി​യും; വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് റെ​യി​ൽ​വേ

ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ര​തി ഉ​ഴി​യു​ക​യും ശം​ഖ് മു​ഴ​ക്കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​ര​ന്‍റെ വീ​ഡി​യോ വി​വാ​ദ​മാ​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ സേ​വ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

‘ഗോ​ഡ് ഓ​ഫ് വാ​ർ’ എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. മു​ണ്ട് മാ​ത്രം ധ​രി​ച്ച്, നെ​റ്റി​യി​ലും ശ​രീ​ര​ത്തി​ലും ഭ​സ്മം പൂ​ശി​യ ഒ​രാ​ൾ ട്രെ​യി​നി​ലെ സീ​റ്റി​ലി​രു​ന്ന് ശം​ഖ് മു​ഴ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​യാ​ൾ​ക്ക് മു​ന്നി​ലാ​യി വെ​ച്ചി​രി​ക്കു​ന്ന ചെ​റി​യ മേ​ശ​പ്പു​റ​ത്ത് ക​ത്തി​ച്ച നി​ല​വി​ള​ക്ക്, പൂ​ക്ക​ളും ജ​മ​ന്തി മാ​ല​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ദേ​വ​ന്റെ ചി​ത്രം, പൂ​ജാ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും കാ​ണാം. ട്രെ​യി​ൻ അ​തി​വേ​ഗം ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് തീ​നാ​ള​മു​ള്ള വി​ള​ക്ക് വെ​ച്ച് ഇ​യാ​ൾ പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ തീ​പി​ടു​ത്ത​ത്തി​ന് സാ​ധ്യ​ത​യു​ള്ള രീ​തി​യി​ൽ വി​ള​ക്ക് ക​ത്തി​ച്ചു​വെ​ച്ച​ത് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി യാ​ത്ര​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ റെ​യി​ൽ​വേ സേ​വ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ട്രെ​യി​നി​നു​ള്ളി​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് എ​ങ്ങ​നെ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്നും ജീ​വ​ന​ക്കാ​ർ എ​ന്തു​കൊ​ണ്ട് ഇ​ത് ത​ട​ഞ്ഞി​ല്ലെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചോ​ദ്യം ചെ​യ്തു. “പ​രാ​തി ന​ൽ​ക​ണ​മെ​ങ്കി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മോ” എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ പ​രി​ഹാ​സം. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ടി​ടി​ഇ, ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ, കോ​ച്ച് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment