ഫോ​ൺ ചോ​ർ​ത്തു​ന്ന​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി പ​ല കാ​ര്യ​ങ്ങ​ളും ബോ​ധ​പൂ​ർ​വ്വം തെ​റ്റാ​യി പ​റ​യാ​റു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഫോ​ണും ചോ​ർ​ത്തു​ന്നു​ണ്ടെ​ന്ന​റി​യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. എ​ഐ​യു​ടെ കാ​ല​ത്ത് താ​ൻ നി​ര​ന്ത​രം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ത​ന്‍റെ ഫോ​ൺ ചോ​ർ​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ വെ​ളി​പ്പെ​ടു​ത്തി. ഫോ​ൺ ചോ​ർ​ത്തു​ന്ന​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പ​ല കാ​ര്യ​ങ്ങ​ളും താ​ൻ ബോ​ധ​പൂ​ർ​വ്വം തെ​റ്റാ​യി പ​റ​യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ്യാ​പ​ക​മാ​യ ഇ​ക്കാ​ല​ത്ത് ന​മ്മു​ടെ തീ​രു​മാ​ന​ങ്ങ​ളും പ്ര​വൃ​ത്തി​ക​ളും നി​യ​ന്ത്രി​ക്കു​ന്ന​ത് മ​റ്റു ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​കു​മ്പോ​ഴും, കാ​റി​ലും വീ​ട്ടി​ലും മു​റി​യി​ലു​മെ​ല്ലാം പ്ര​വേ​ശി​ക്കു​മ്പോ​ഴും നാം ​ആ​രു​ടെ​യെ​ങ്കി​ലു​മൊ​ക്കെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​തെ​ന്നും, താ​ൻ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ര​ഹ​സ്യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സം​ഗ​ത്തി​നി​ടെ ജോ​ർ​ജ്ജ് ഓ​ർ​വെ​ല്ലി​ന്‍റെ പ്ര​സി​ദ്ധ കൃ​തി​യാ​യ ‘1984’ നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന പ്ര​മേ​യ​മു​ള്ള ആ ​പു​സ്ത​കം കോ​ളേ​ജ് കാ​ല​ത്ത് വാ​യി​ച്ച​പ്പോ​ൾ ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം താ​ൻ ക​ടു​ത്ത അ​ര​ക്ഷി​താ​വ​സ്ഥ​യി​ലും പി​രി​മു​റു​ക്ക​ത്തി​ലു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ത​നി​ക്ക് അ​ത്ത​ര​മൊ​രു ഭ​യ​മി​ല്ലെ​ന്നും താ​ൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പൂ​ർ​ണ്ണ​ബോ​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment