മ​ഞ്ഞു​കാ​ല​ത്ത് ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ൽ ശ്രദ്ധിക്കേണ്ടത്…

മ​ഞ്ഞു​കാ​ലം രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​അ​യ​ണ്‍, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം.

പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ട​ണം

മ​ഞ്ഞു​കാ​ല​ത്ത് സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന അ​സു​ഖ​ങ്ങ​ളാ​ണ് ചു​മ, ജ​ല​ദോ​ഷം, പ​നി എ​ന്നി​വ. ഇ​തി​നെ ചെ​റു​ക്കാ​ന്‍ ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടേ​ണ്ട​താ​യി​ട്ടു​ണ്ട്.

ക​ടും​നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

ക​ടും​നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​നും കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ണ്.

ധാ​ന്യ​ങ്ങ​ള്‍, മി​ല്ല​റ്റു​ക​ള്‍

ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ഹാ​ര​ത്തി​ല്‍ ഊ​ര്‍​ജ​ത്തി​ന്‍റെ അ​ള​വ് നി​ല​നി​ര്‍​ത്ത​ണം. ത​വി​ടോ​ടു​കൂ​ടി​യ ധാ​ന്യ​ങ്ങ​ള്‍, മി​ല്ല​റ്റു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്താം.

മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട്

ത​ണു​പ്പു​കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ വി​ള​യു​ന്ന കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍. മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട് എ​ന്നി​വ വ​ള​രെ ന​ല്ല​താ​ണ്.

ഇ​ല​ക്ക​റി​ക​ള്‍

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​ന്‍ വി​റ്റ​മി​ന്‍ സി ​അ​ട​ങ്ങി​യ നാ​ര​ങ്ങ, ഓ​റ​ഞ്ച്, മു​സ​മ്പി, പേ​ര​യ്ക്ക, കി​വി എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാം. ഇ​ല​ക്ക​റി​ക​ള്‍ എ​ല്ലാ സീ​സ​ണി​ലും ക​ഴി​ക്കാ​മെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ശൈ​ത്യ​കാ​ല​ത്താ​ണ്.

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, ക​റു​വ​പ്പ​ട്ട, ഗ്രാ​മ്പു, ഏ​ല​യ്ക്ക

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, ക​റു​വ​പ്പ​ട്ട, ഗ്രാ​മ്പു, ഏ​ല​യ്ക്ക എ​ന്നി​വ ശ​രീ​ര താ​പ​നി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യും.

പ്രോ​ട്ടീ​നു​ക​ള്‍ ല​ഭ്യ​മാ​കാ​ൻ

കൊ​ഴു​പ്പി​ല്ലാ​ത്ത പാ​ലു​ത്‍​പ​ന്ന​ങ്ങ​ള്‍, മ​ത്സ്യം, കോ​ഴി​യി​റ​ച്ചി, മാം​സം, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മു​ള്ള പ്രോ​ട്ടീ​നു​ക​ള്‍ ല​ഭ്യ​മാ​കാ​ന്‍ സ​ഹാ​യി​ക്കും.
‌
ഓ​ട്സ്

ത​ണു​പ്പു​കാ​ല​ത്ത് ക​ഴി​ക്കാ​വു​ന്ന ഒ​രു പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​ണ് ഓ​ട്‌​സ്. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ദ​ഹ​ന​ത്തി​നും മ​ല​ബ​ന്ധം ത​ട​യാ​നും ഓ​ട്‌​സി​ന് ക​ഴി​വു​ണ്ട്.

ബ്രോ​ക്കോ​ളി​യും കോ​ളി​ഫ്‌​ള​വ​റും

ക്രൂ​സി​ഫ​റ​സ് പ​ച്ച​ക്ക​റി​ക​ളാ​യ ബ്രോ​ക്കോ​ളി​യും കോ​ളി​ഫ്‌​ള​വ​റും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. വാ​ഴ​പ്പ​ഴ​ത്തി​ലു​ള്ള ബി ​വി​റ്റാ​മി​നു​ക​ളും മ​ഗ്‌​നീ​ഷ്യ​വും തൈ​റോ​യ്ഡ്, അ​ഡ്രി​ന​ല്‍ ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ഈ ​ഗ്ര​ന്ഥി​ക​ള്‍ ശ​രീ​ര​താ​പ​നി​ല നി​യ​ന്ത്രി​ക്കു​ന്നു.

ഇ​ഞ്ചി, പു​തി​ന, തേ​ന്‍, കു​രു​മു​ള​ക് ഇ​വ ചേ​ര്‍​ത്ത ചാ​യ

ചു​ക്ക് കാ​പ്പി, ഇ​ഞ്ചി, പു​തി​ന, തേ​ന്‍, കു​രു​മു​ള​ക് ഇ​വ ചേ​ര്‍​ത്ത ചാ​യ എ​ന്നി​വ ശൈ​ത്യ​കാ​ല​ത്ത് വ​ള​രെ ന​ല്ല​താ​ണ്.

സൂ​പ്പു​ക​ള്‍

മ​ഞ്ഞു​കാ​ല​ത്ത് ന​ല്ല ചൂ​ടോ​ടെ സൂ​പ്പു​ക​ള്‍ കു​ടി​ക്കാം. പ​ച്ച​ക്ക​റി​ക​ളും പ​യ​റു​വ​ര്‍​ഗ​ങ്ങ​ളും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന സൂ​പ്പു​ക​ള്‍ ശ​രീ​ര​ത്തി​ന് ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ചൂ​ടും ന​ല്‍​കു​ന്നു.

എ​ള്ള്

എ​ള്ള് മ​ഞ്ഞു​കാ​ല​ത്ത് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം. ഇ​തി​ലു​ള്ള ആ​വ​ശ്യ ഫാ​റ്റി​ആ​സി​ഡു​ക​ള്‍, വി​റ്റ​മി​ന്‍ ഇ, ​അ​യ​ണ്‍, കാ​ല്‍​സ്യം എ​ന്നി​വ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

ട്രാ​ൻ​സ് ഫാ​റ്റ് കൂ​ടി​യ​ത്…

വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ളി​ല്‍ ട്രാ​ന്‍​സ്ഫാ​റ്റ്‌​സ് കൂ​ടു​ത​ലാ​ണ്. ഇ​ത് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കാം.

ഇ​റ​ച്ചി ‍ വാ​ങ്ങു​മ്പോ​ൾ

ഏ​തു പ​ഴ​കി​യ ഇ​റ​ച്ചി​യും മ​ഞ്ഞു​കാ​ല​ത്ത് ഫ്ര​ഷാ​യി തോ​ന്നാം. അ​തി​നാ​ല്‍ ഇ​റ​ച്ചി വ​ര്‍​ഗ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, മൈ​ദ, പ​ഞ്ച​സാ​ര ചേ​ര്‍​ന്ന ആ​ഹാ​രം…

ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, മൈ​ദ, പ​ഞ്ച​സാ​ര ചേ​ര്‍​ന്ന ആ​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ ക​ഴി​വ​തും കു​റ​യ്ക്ക​ണം. കാ​ര്‍​ബ​ണേ​റ്റ​ഡ് ഡ്രി​ങ്ക്‌​സ്, ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കി നി​ര്‍​ത്ത​ണം.

ദി​വ​സ​വും 8 ഗ്ലാ​സ്സ് വെ​ള്ളം കു​ടി​ക്ക​ണം. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം വ്യാ​യാ​മ​വും പ്ര​ധാ​ന​മാ​ണ്.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം
തി​രു​വ​ന​ന്ത​പു​രം.

Related posts

Leave a Comment