കാക്കനാട്: ജില്ലയില്‍ ഈ വര്‍ഷം 37,417 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതും. ഈ മാസം ഒമ്പതിനാണ് പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 പേര് കുറവാണ്. 19,077 ആണ്‍കുട്ടികളും 18,340 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ ആണ്, 463 പേര്. തൃക്കാക്കര ഹില്‍വാലി ഹൈസ്കൂള്‍, വില്ലിംഗ്ടണ്‍ ഐലന്‍ഡ് ഗവണ്മെന്റ് ഹൈസ്കൂള്‍, മൂവാറ്റുപുഴയിലെ രണ്ടാര്‍ക്കര എച്ച്എം ഹൈസ്കൂള്‍ എന്നീ മൂന്നു സ്കൂളുകളിലാണ് ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്.
അഞ്ചു പേര് മാത്രം. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ വിദ്യാഭ്യാസ ജില്ലകളിലായി ആകെ 326 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിലേക്ക് 2,921 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്നു മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജില്ലാതല സമിതിയോഗം നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഷൈന്മോന് അറിയിച്ചു.