ഞാനൊരു വലിയ സംഭവമാ..! ജനിച്ച് മണിക്കൂറുകൾക്കകം കുഞ്ഞ് സോഷ്യൽ മീഡിയയിൽ താരമായി, ഇങ്ങനെ…

Baby_twitter

ജനിച്ച കുഞ്ഞുങ്ങൾക്ക് താൻ എന്താണ് ചെയുന്നതെന്നോ? എന്താണ് തന്‍റെ മുഖഭാവമെന്നോ യാതൊരു നിശ്ചയവുമുണ്ടാവില്ല. ജനിച്ചു വീണ് വളരെ ഗൗരവത്തിൽ ഇരുകൈയും തലയുടെ പുറകിൽ കെട്ടിവച്ചു കിടക്കുന്ന ഒരു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. താൻ വലിയൊരു സംഭവമാണെന്ന മട്ടിൽ കിടക്കുന്ന ഈ കുഞ്ഞു വികൃതിയുടെ ചിത്രങ്ങൾക്ക് രസകരമായ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയായിൽ പലരും നൽകുന്നത്.

നമുക്കുണ്ടാകുന്ന കുട്ടിയെ എൻജിനിയറാക്കാം എന്ന് അച്ഛൻ പറഞ്ഞതിനു ശേഷം ജനിച്ച കുഞ്ഞ് എന്ന് ഒരാൾ ചിത്രത്തിന് തലക്കെട്ട് നൽകിയപ്പോൾ ഫാഷൻ ടിവി കാണാൻ രാത്രി 12ന് കാത്തിരിക്കുന്നയാൾ എന്നാണ് മറ്റൊരാൾ നൽകിയ തലക്കെട്ട്. എന്തായാലും, താൻ സോഷ്യൽ മീഡിയ ലോകത്ത് സ്റ്റാറായിക്കൊണ്ടിരിക്കുകയാണെന്നറിയാതെ സ്വപ്നങ്ങൾകണ്ട് കിടന്നുറങ്ങുകയാണ് ഈ കുഞ്ഞു മിടുക്കൻ.

Related posts