ഏറ്റവും വലിയ ആഡംബര കപ്പല്‍ യാത്രക്കാരില്ലാതെ കന്നിയാത്ര തുടങ്ങി

shipപാരീസ്: ടൈറ്റാനിക്കിനെക്കാള്‍ മുപ്പതു ശതമാനത്തിലധികം നീളമുള്ള ആഡംബര കപ്പല്‍ ഫ്രഞ്ച് തീരത്തുനിന്ന് കന്നിയാത്ര തുടങ്ങി.

ഹാര്‍മണി ഓഫ് ദ സീസ് എന്നു പേരിട്ടിരിക്കുന്ന കപ്പില്‍ ഇന്നു ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പാണ്. യാത്രക്കാര്‍ ആരുമില്ലാതെയാണ് ആദ്യ യാത്ര. എന്നാല്‍, അഞ്ഞൂറ് ജീവനക്കാര്‍ ഇതിലുണ്ട്. 2000 ജീവനക്കാരെയാണ് കപ്പലില്‍ ആവശ്യം. യാത്രക്കാര്‍ ഇല്ലാത്തതിനാലാണ് തത്കാലം 500 പേരെ മാത്രം കയറ്റിയിരിക്കുന്നത്. 227,000 ടണ്‍ ഭാരമുള്ള ഈ ഷിപ്പിന് ടൈറ്റാനിക്കിനേക്കാള്‍ 330 അടി അധികം നീളമുണ്ട്. പതിനെട്ടു നിലയായാണ് ഇതിന്റെ നിര്‍മിതി. മീറ്റര്‍ കണക്കില്‍ 1187 മീറ്ററാണ് കപ്പലിന്റെ ആകെ നീളം. ഈഫല്‍ ടവറിനെക്കാള്‍ 165 അടി കൂടുതലാണിത്. 0.8 ബില്യന്‍ പൗണ്ടാണ് കപ്പലിന്റെ നിര്‍മാണത്തിനു ചെലവായത്.

മാസങ്ങളായി വിനോദസഞ്ചാരികള്‍ക്ക് കപ്പലിന്റെ ഉള്ളില്‍ കയറി കാണാന്‍ അവസരം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts