ഉ​ട​മ​ക​ള​റി​യാ​തെ വ്യാ​ജ ഉ​പ​യോ​ഗം: സം​സ്ഥാ​ന​ത്ത് ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ 4.51 ല​ക്ഷം മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ റ​ദ്ദാ​ക്കി

പ​ര​വൂ​ർ: യ​ഥാ​ർ​ഥ ഉ​ട​മ​ക​ള​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 4.51 ല​ക്ഷം മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി.
കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ൽ വ​ഴി ല​ഭി​ച്ച വ​ൻ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മ​റ്റു​ള്ള​വ​രു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സിം ​കാ​ർ​ഡു​ക​ൾ വ​ഴി വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഈ ​ക​ർ​ശ​ന ഇ​ട​പെ​ട​ൽ.​സ​ഞ്ചാ​ർ സാ​ഥി സം​വി​ധാ​നം രാ​ജ്യ​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത് മു​ത​ൽ സം​സ്ഥാ​ന​ത്ത് നി​ന്ന് 9.11 ല​ക്ഷം പ​രാ​തി​ക​ളാ​ണ് ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത്.

ഇ​തി​ൽ 4.51 ല​ക്ഷം പ​രാ​തി​ക​ളും യ​ഥാ​ർ​ഥ ഉ​ട​മ അ​റി​യാ​തെ അ​വ​രു​ടെ പേ​രി​ൽ മ​റ്റ് വ്യ​ക്തി​ക​ൾ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. കൂ​ടാ​തെ ത​ങ്ങ​ൾ ഇ​നി ഈ ​മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ഉ​ട​മ​ക​ൾ ത​ന്നെ ന​ൽ​കി​യ 2.26 ല​ക്ഷം പ​രാ​തി​ക​ളി​ൻ​മേ​ലും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ആ ​ന​മ്പ​റു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​വി​ധ ത​ര​ത്തി​ലു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​മ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം ത​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ത്ത​രം വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ മു​ൻ​പ് ഉ​പ​യോ​ഗി​ക്കു​ക​യും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യും എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി റ​ദ്ദാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ന​മ്പ​റു​ക​ൾ സം​ഘം ത​ട്ടി​പ്പു​ക​ൾ​ക്കാ​യി വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​യു​ടെ ച​ട്ട​പ്ര​കാ​രം ഒ​രു ന​മ്പ​ർ തു​ട​ർ​ച്ച​യാ​യി 90 ദി​വ​സം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ അ​ത് താ​നേ നി​ഷ്‌​ക്രി​യ​മാ​കു​ക​യും ക​മ്പ​നി​ക​ൾ പ്ര​സ്തു​ത ന​മ്പ​ർ മ​റ്റൊ​രാ​ൾ​ക്ക് പു​തി​യ ക​ണ​ക്ഷ​നാ​യി ന​ൽ​കു​ക​യും ചെ​യ്യും. ഈ ​രീ​തി​യും പ​ല​പ്പോ​ഴും ആ​ദ്യ ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

മ​റ്റൊ​രാ​ളു​ടെ വ്യ​ക്തി​ഗ​ത രേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കി എ​ടു​ക്കു​ന്ന സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ, സ്വാ​ഭാ​വി​ക​മാ​യും കേ​സു​ക​ളി​ൽ ആ​ദ്യ അ​ന്വേ​ഷ​ണ​വും നി​യ​മ ന​ട​പ​ടി​യും നി​ര​പ​രാ​ധി​ക​ളാ​യ യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ​ക്ക് എ​തി​രെ​യാ​കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

സ്വ​ന്തം പേ​രി​ൽ ഏ​തൊ​ക്കെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്ന് സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ൽ വ​ഴി കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും, ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ന​മ്പ​റു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ന​ടി റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ ന​ൽ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Related posts

Leave a Comment