പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു​മാ​സം; ഇ​രു​ട്ടി​ൽ ത​പ്പി മം​ഗ​ല​പു​രം പോ​ലീ​സ്

ക​ണി​യാ​പു​രം: ന​മ്പ്യാ​ർ​കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​പൊ​ളി​ച്ചു 12 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്.

മോ​ഷ​ണം ന​ട​ന്നു ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ തു​മ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച സൂ​ച​ന​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​തെ​ങ്കി​ലും മം​ഗ​ല​പു​രം പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്ന​ത​ല്ലാ​തെ യാ​തൊ​രു​വി​ധ പു​രോ​ഗ​തി​യും കേ​സി​നു​ണ്ടാ​യി​ല്ല. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു പോ​യ​ത് റെ​യി​ൽ​വേ ലൈ​ൻ ഭാ​ഗ​ത്തേ​ക്ക് ആ​യി​രു​ന്നു.

പ​ക​ൽ സ​മ​യം ക​റ​ങ്ങി ന​ട​ന്നു അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന സ്‌​ഥി​രം മോ​ഷ്‌​ടാ​ക്ക​ളാ​കാം കൃ​ത്യ​ത്തി​നു പി​ന്നി​ലെ​ന്നു അ​നു​മാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ക​ണി​യാ​പു​രം ന​മ്പ്യാ​ർ​കു​ളം സാ​ഫ​ല്യ​ത്തി​ൽ മു​ഹ​മ്മ​ദ് താ​ഹി​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ സ്‌​ഥ​ത്തി​ല്ലാ​യി​രു​ന്നു.

മ​ട​ങ്ങി വ​ന്ന​പ്പൊ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ട​ത് തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ​പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു കി​ട​പ്പു​മു​റി​ക​ളി​ലെ അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന 12 പ​വ​നോ​ളം സ്വ​ർ​ണ​വും 3000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

Related posts

Leave a Comment