നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് ഐ പെരുമ്പഴുതൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സന്ദേശ പദയാത്ര ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. ആര്. അജയകുമാറിന് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. യുഡിഎഫ് സര്‍ക്കാരിന്റെയും ആര്. ശെല്‍വരാജ് എംഎല്‍എ യുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായാണ് പദയാത്ര സംഘടിപ്പിച്ചതെന്ന് അജയകുമാര്‍ അറിയിച്ചു.
അഡ്വ. എസ്.കെ അശോക്കുമാര് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ അയിര സുരേന്ദ്രന്, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്ളിന്, ആര്.ഒ അരുണ്‍, രാജശേഖരന്‍നായര്‍, വടകോട് ശശീന്ദ്രന്, പുഷ്പലീല, ജി. സുകുമാരി എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പഴവിള രവി, ജി. ഗോപകുമാര്‍, പെരുമ്പഴുതൂര്‍ ശ്രീകുമാര്‍, മുട്ടയ്ക്കാട് സജു, വി.എസ് അശ്വതി, കലാമാലിനി, ജ്യോതി വര്‍ഗീസ് എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി.