കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി കെ.എ.അനൂപിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജാരാക്കും. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന്റെ ബസ് കളമശേരിയില്‍ വച്ച് കത്തിച്ച െേകസിലെ പ്രതിയാണ് കെ.എ. അനൂബ്. ഇയാളെ രണ്ട് ദിവസം മുമ്പാണ് ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം വിദേശത്തേക്ക് പോയ അനൂബിനെ എന്‍ഐഎയുടെ ആവശ്യത്തെ തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
2005 ലാണ് കേസിനാസ്പദമായ സംഭവം. 2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 9.30 ഓടെ എറണാകുളത്തുനിന്ന് സേലത്തേക്കു പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് തട്ടിക്കൊണ്ടുപോയി കളമശേരിക്കടുത്തുവെച്ച് ഒഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിട്ട ശേഷം കത്തിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ വിചാരണ അന്തിമമായി നീളുന്നതിലും മഅദനി അടക്കമുള്ളവരെ വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് കത്തിച്ചത്.
2008ല്‍ എന്‍ഐഎയുടെ രൂപീകരണത്തിനു ശേഷം തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കളമശേരി ബസ് കത്തിക്കല്‍ സംഭവം എന്‍ഐഎ ഏറ്റെടുത്തത്. യുഎഇയുമായുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിന്റെ ഭാഗമായാണ് അനൂബിനെ ഇന്ത്യക്ക് വിട്ടുനല്‍കിയത്. ഈ കേസില്‍ മഅദനിയുടെ ഭാര്യ സൂഫിയ അടക്കമുള്ളവര്‍ പ്രതിയായിരുന്നു. ബസിനെ പിന്തുടര്‍ന്ന മൂന്നു പേരില്‍ ഒരാളാണ് അനൂബെന്നും ഗൂഢാലോചനയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.