വടകര: ദേശീയപാതയില്‍ ചോറോട് മേല്പാലത്തില് ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡേവിഡിന്റെ (35) പരിക്ക് സാരമുള്ളതാണ്. തളിപ്പറമ്പില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന കെഎല്‍ 18 ജെ 4878 നമ്പര്‍ സ്വകാര്യ ബസും പെയിന്റ് കയറ്റി എതിരെ വന്ന കെഎല്‍ 45 ജി 1423 നമ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇന്നു രാവിലെ ആറരയോടെയാണ് അപകടം. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം നിശേഷം തകര്‍ന്നു. വടകര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ലോറിയില്‍ നിന്ന് മറിഞ്ഞ പെയിന്റ് റോഡിലാകെ പരന്നതിനാല്‍ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റി റോഡ് വൃത്തിയാക്കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.