പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തി; യുവതി ജീവനൊടുക്കിയതിനു പിന്നാലെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

കന്യാകുമാരി: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് മര്‍ദനമേറ്റു മരിച്ചു. പെരിയവിള സ്വദേശി എയ്ഞ്ചല്‍ (26) മരിച്ചതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്‍റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

നാഗര്‍കോവിലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനോട് മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവറായ ആന്‍റണിരാജ് പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കന്യാകുമാരി പൊലിസ് ആന്‍റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ ശല്യം തുടര്‍ന്നു. ഞായറാഴ്ച രാത്രി എയ്ഞ്ചലിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്‍റണിരാജിനെ യുവതിയുടെ ബന്ധുക്കള്‍ കല്ലുകൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെരിയവിള സ്വദേശികളായ ബെവിന്‍ (26), ബെനിഷ് (25), വിനീഷ് (22), രവി സെല്‍വന്‍ (56), യേശുനേശ സെല്‍വന്‍ (58) എന്നിവരെയാണ് കന്യാകുമാരി പൊലിസ് അറസ്റ്റ് ചെയ്തു.

Related posts

Leave a Comment