“റോ​ഡു​ക​ൾ പി​ന്നെ എ​ന്തി​നാ​ണ്, വ​ണ്ടി ഓ​ടി​ക്കാ​ൻ ത​ന്നെ​യ​ല്ലേ….. അ​ച്ഛ​ൻ എ​ല്ലാം നോ​ക്കി​ക്കോ​ളും…” – ട്രാഫിക് നിയമലംഘനങ്ങൾ പതിവാക്കിയ സുഹൈൽ സജീവ് അമിത വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പൊലിസിന്

കൊ​ച്ചി: അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ മി​നി കൂ​പ്പ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി സു​ഹൈ​ൽ സ​ജീ​വി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗി​ന്‍റെ പു​തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് നെ​ടു​ന്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ 19 കാ​ര​നാ​യ സു​ഹൈ​ൽ സജീവി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ദേ​വി​ക (21), ഗോ​പി​ക (22) എ​ന്നി​വ​ർ അ​പ​ക​ട സ്ഥ​ല​ത്തു വെ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട‌ു​ക​യും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​ജാ​സ് പി​ന്നീ​ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സു​ഹൈ​ലി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി സു​ഹൈ​ലി​ന്‍റെ മാ​താ​വ് മി​നി കൂ​പ്പ​ർ വാ​ങ്ങി ന​ൽ​കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സ​മ്മാ​ന​മാ​യി ല​ഭി​ച്ച കാ​റി​ൽ‌ 200 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം വേ​ഗ​ത്തി​ൽ സു​ഹൈ​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പൊ​ലി​സി​ന് ല​ഭി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം “റോ​ഡു​ക​ൾ പി​ന്നെ എ​ന്തി​നാ​ണ്, വ​ണ്ടി ഓ​ടി​ക്കാ​ൻ ത​ന്നെ​യ​ല്ലേ” എ​ന്ന് ഇ​യാ​ൾ ചോ​ദി​ച്ച​താ​യും, അ​ച്ഛ​ൻ എ​ല്ലാം നോ​ക്കി​ക്കോ​ളു​മെ​ന്നും പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​ര​ള​ത്തി​ൽ മ​ദ്യ​പാ​ന​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ പ്രാ​യം 23 ആ​യ​തി​നാ​ൽ, 19 കാ​ര​നാ​യ സു​ഹൈ​ലി​ന് മ​ദ്യം വി​ള​മ്പി​യ ബാ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സു​ഹൈ​ൽ സ​ജീ​വി​നെ​തി​രെ ന​ര​ഹ​ത്യാ കു​റ്റ​മാ​ണ് നി​ല​വി​ൽ പൊ​ലി​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment