മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് ആകാശഗംഗ-2 പ്രഖ്യാപിച്ച് വിനയന്‍

മോഹൻലാലുമൊത്തുള്ള ആദ്യചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ആകാശഗംഗയുടെ രണ്ടാം ഭാഗം പ്ര‍ഖ്യാപിച്ച് സംവിധായകൻ വിനയൻ. മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് ആകാശഗംഗ എത്തുമെന്നാണ് വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ‌ അറിയിച്ചത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായികയ്ക്കായി കാസ്റ്റിംഗ് കോളും നടത്തിയിട്ടുണ്ട് അദ്ദേഹം.

20 വർഷങ്ങൾ‌ക്കു ശേഷമാണ് ആകാശഗംഗയ്ക്ക് രണ്ടാംഭാഗമൊരുങ്ങുന്നത്. ഹൊററും കോമഡിയും കൂട്ടിയിണക്കി 1999ൽ റിലീസ് ചെയ്ത ആകാശഗംഗ വൻ വിജയമായി മാറിയിരുന്നു. 150 ദിവസത്തോളം പ്രദർശനം നടത്തിയ ചിത്രം തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

ആകാശഗംഗ-2 പൂർത്തിയായതിനു ശേഷം മോഹൻലാലിന്‍റെ ബിഗ്ബജറ്റ് ചിത്രത്തിന്‍റെ പണിപ്പുരയിലേക്കു കടക്കും. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെയും ‘നങ്ങേലി’ എന്ന ചരിത്രസിനിമയുടെയും അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ അറിയിച്ചു.

Related posts