അവൾ ഇനിയും ഫുൾ എപ്ലസ് വാങ്ങട്ടെ; സംസാരശേഷിയില്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന  ആ​ൻ​മ​രി​യ​യ്ക്ക് യുഎ​സ് മ​ല​യാ​ളി  കു​ടും​ബ​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്തം

കാ​ടു​കു​റ്റി: സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യു​മി​ല്ലാ​തെ ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സോ​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ആ​ൻ​മ​രി​യ ക്രി​സ്റ്റി​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്നൊ​രു മ​ല​യാ​ളി കു​ടും​ബം.

“മൗ​നം പ​ട​രു​ന്ന വീ​ട്ടി​ൽ എ ​പ്ല​സ് ആ​ഹ്ലാ​ദം, ആ​ൻ​മ​രി​യ ക്രി​സ്റ്റി​ന്‍റെ നേ​ട്ട​ത്തി​ന് വ​ജ്ര​ത്തി​ള​ക്കം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ ​കു​ട്ടി​യെ​യും കു​ടും​ബ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളെ കു​റി​ച്ചും ക​ഴി​ഞ്ഞ​യാ​ഴ്ച ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പേ​ർ വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഈ ​കു​ടും​ബം കു​ട്ടി​യു​ടെ പ്ല​സ് ടു​വി​നും തു​ട​ർ​ന്നു​ള്ള ഉ​പ​രി​പ​ഠ​ന​ത്തി​നും ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചെ​ല​വു​ക​ളും വ​ഹി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ണി​ഫോം, പു​സ്ത​ക​ങ്ങ​ൾ, ഹോ​സ്റ്റ​ൽ ഫീ​സ്, സ്കൂ​ൾ ഫീ​സ് അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും ന​ൽ​കും.

കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​ന്ത​ല പാ​ള​യം​പ​റ​ന്പ് കൂ​ട​ര​പ്പി​ള്ളി ക്രി​സ്റ്റി​ൻ ജോ​ണി​ന്‍റെ​യും ടെ​സി​യു​ടെ​യും മ​ക​ളാ​ണ് ആ​ൻ​മ​രി​യ. മാ​താ​പി​താ​ക്ക​ൾ​ക്കും ഏ​ക സ​ഹോ​ദ​ര​നാ​യ അ​തു​ലി​നും സം​സാ​ര​ശേ​ഷി​യോ കേ​ൾ​വി​ശ​ക്തി​യോ ഇ​ല്ല. ആ​ൻ​മ​രി​യ​യു​ടെ പി​താ​വ് ക്രി​സ്റ്റി​ൻ ജോ​ണി​ന് ചാ​ല​ക്കു​ടി​യി​ലെ അ​വാ​ർ​ഡ് ഭ​വ​നി​ൽ ത​യ്യ​ൽ ജോ​ലി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടും പെ​ൻ​ഷ​ൻ തു​ക കൊ​ണ്ടു​മാ​ണ് കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ളും കു​ടും​ബ​ചെ​ല​വു​ക​ളും നി​വ​ർ​ത്തി​ച്ചു​പോ​രു​ന്ന​ത്.

ജന്മ​നാ ല​ഭി​ച്ച വെ​ല്ലു​വി​ളി​ക​ൾ​ക്ക് പു​റ​മെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും വ​ന്ന​തോ​ടെ നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യ ഇ​വ​ർ​ക്ക് ഈ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കു​ടും​ബം കാ​ണി​ച്ച സന്മ​ന​സ് തി​ക​ച്ചും ആ​ശ്വാ​സ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ല​ടി മാ​ണി​ക്യ​മം​ഗ​ലം സെ​ന്‍റ് ക്ലെ​യ​ർ ഓ​റ​ൽ ഹ​യ​ർ​സെ​ക്ക​നൻഡറി സ്ക്കൂ​ളി​ൽ പ​ഠി​ച്ച ആ​ൻ​മ​രി​യ​ക്ക് തു​ട​ർ​ന്നും ഇ​വി​ടെ പ​ഠി​ക്കാ​നാ​ണി​ഷ്ടം.

Related posts