ആരോണ്‍ ഫിഞ്ചിന് വ്യക്തിഗത സ്കോറിൽ ലോക റിക്കാർഡ്

ഹരാരെ: ഓസ്ട്രേലിയൻ ട്വന്‍റി-20 നായകൻ ആരോണ്‍ ഫിഞ്ചിന് ലോക റിക്കാർഡിന്‍റെ തിളക്കം. അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡാണ് ഫിഞ്ച് സ്വന്തം പേരിൽ കുറിച്ചത്. സിംബാബ് വെയിൽ നടക്കുന്ന ത്രിരാഷ്ട്ര പരന്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയർക്കെതിരേയായിരുന്നു ഫിഞ്ചിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്. 76 പന്തിൽ 172 റണ്‍സ് അടിച്ചുകൂട്ടിയ ഫിഞ്ച് 16 ഫോറും 10 സിക്സും പറത്തി.

ഫിഞ്ചിന്‍റെ അതിവേഗ സെഞ്ചുറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിന് 229 റണ്‍സ് അടിച്ചൂകൂട്ടി. ഫിഞ്ചിന് കൂട്ടായി നിന്ന ഓപ്പണർ ഡാർസി ഷോർട്ട് 46 റണ്‍സ് നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ 223 റണ്‍സ് കൂട്ടിച്ചേർത്തു. ഇതും ലോക റിക്കാർഡാണ്.

2013-ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 156 റണ്‍സ് എന്ന സ്വന്തം റിക്കാർഡ് തന്നെയാണ് ഫിഞ്ച് തിരുത്തിക്കുറിച്ചത്. ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ് ട്വന്‍റി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഐപിഎല്ലിൽ ഗെയ്ൽ നേടിയ 175 റണ്‍സിന് മൂന്ന് റണ്‍സ് അകലെ ഫിഞ്ച് ഹിറ്റ് വിക്കറ്റായി പുറത്താവുകയായിരുന്നു. രണ്ടു പന്തുകൾ ബാക്കി നിൽക്കുന്പോഴാണ് ഫിഞ്ച് പുറത്തായത്.

നേ​ര​ത്തെ, ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​സ് ബ​ട്‌​ല​ർ(46 പ​ന്തി​ൽ 69), ഓ​പ്പ​ണ​ർ ജേ​സ​ൺ റോ​യ്(30) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​ർ‌ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. പു​റ​ത്താ​കാ​തെ നി​ന്ന ഡേ​വി​ഡ് വി​ല്ലി(15 പ​ന്തി​ല്‍ 29 റ​ണ്‍​സ്) ആ​ണ് ഇം​ഗ്ല​ണ്ട് സ്‌​കോ​ര്‍ 150 ക​ട​ത്തി​യ​ത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടും ഹ​ര്‍​ദി​ക്ക് പാ​ണ്ഡ്യ ഒ​രു വി​ക്ക​റ്റും നേ​ടി.

ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്നു ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്.

Related posts