കോടികളുടെ നിർമാണം; എ​സി റോ​ഡി​ൽ കോ​ര​വ​ള​വ് ജം​ഗ്‌ഷന് സ​മീ​പം സു​ര​ക്ഷാ​ഭി​ത്തി ത​ക​ർ​ന്നു

രാ​മ​ങ്ക​രി: കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച എ​സി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് എ​സി ക​നാ​ലി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന​നി​ല​യി​ൽ. മാ​ന്പു​ഴ​ക്ക​രി കോ​ര​വ​ള​വ് ജം​ഗ്ഷനി​ലെ ബി​വി​റേ​ജ​സ് ഔ​ട്ട് ല്ലെ​റ്റി​ന് എ​തി​ർ​വ​ശ​ത്താ​യി നി​ർ​മി​ച്ച ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്.

ഏ​തെ​ങ്കി​ലും അ​പ​ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ച​താ​ണോ ഇ​തെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഉ​റ​പ്പി​ല്ല. റോ​ഡി​ന്‍റെ സു​ര​ക്ഷ​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​പ്പോ​ൾ കെ​എ​സ് ടി ​പി​യി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​ഞ്ഞു പോ​കു​ന്ന ഇ​വി​ടെ ദി​ശ തെ​റ്റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​നാ​ലി​ൽ പ​തി​ച്ച സം​ഭ​വ​ങ്ങ​ൾ മു​ന്പ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം ക​നാ​ലി​നോ​ട് ചേ​ർ​ന്ന് സു​ര​ക്ഷാ​ഭി​ത്തി ഒ​രു​ക്കു​വാ​നാ​യി അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. അ​തി​ന്‍റെ ചെ​റി​യൊ​രു​ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്ന നി​ലി​യി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ത​ക​ർ​ന്ന ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കു​വാ​നും യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കു​വാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​ല്ലാ​ത്ത പ​ക്ഷം രാ​ത്രി ഈ ​ഭാ​ഗ​ത്ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ വാ​ഹ​ന​മു​ൾ​പ്പെ​ടെ ക​നാ​ലി​ൽ പ​തി​ക്കാ​നും പി​ന്നീ​ട് അ​ത് വ​ലി​യ ദു​ര​ന്ത​മാ​യി മാ​റു​വാ​നു​മു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പാ​റ​യ്ക്ക​ൽ ക​ലു​ങ്ക്, കി​ട​ങ്ങ​റ ഒ​ന്നാം പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​നാ​ലി​ൽ പ​തി​ച്ച​തും പി​ന്നീ​ട് അ​ത് വ​ൻ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി​യ​തും ജ​നം ഇ​ന്നും ‌ഞെ​ട്ട​ലോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്.

Related posts

Leave a Comment