പാ​താ​ള​ത്ത് ടി​പ്പ​ർ ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 25 പേ​ർ​ക്ക് പ​രി​ക്ക്

ക​ള​മ​ശേ​രി: ഏ​ലൂ​ർ പാ​താ​ള​ത്ത് ടി​പ്പ​ർ ലോ​റി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ 8.45 ഓ​ടെ പാ​താ​ളം ഗീ​ത ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് യാ​ത്രി​ക​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പാ​താ​ള​ത്തെ ഇ​എ​സ്ഐ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാ​താ​ള​ത്തു​നി​ന്നും ക​ള​മ​ശേ​രി വ​ഴി എ​റ​ണാ​കു​ളം തേ​വ​ര​യ്ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രേ​വ​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​യി ബ​സ് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ഏ​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts