ഫേ​സ്ബു​ക്കി​ലൂടെ വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ച പ്രമുഖ ന​ടി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ  പോലീസ് കേസ്

തൃ​ശൂ​ർ: വീ​ട്ട​മ്മ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ​യും അ​പ​മാ​ന​ക​ര​മാ​യ ഉ​ള്ള​ട​ക്ക​വും പോ​സ്റ്റ് ചെ​യ്തയാൾക്കെതിരേ തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീസ് കേ​സെ​ടു​ത്തു.

തൃ​ശൂ​ർ സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒരു നടിയുടെ ഭർത്താവാണ് ഇയാൾ. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ കൊ​ച്ചി​യി​ലു​ള്ള വീ​ട് ന​ടി​ക്ക് വാ​ട​ക​യ്ക്കു ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ വാ​ട​ക കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ് ഫേ​സ​്ബു​ക്ക് പോ​സ്റ്റി​നു കാ​ര​ണം. ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് ഇ​വ​ർ വീ​ടൊഴി​ഞ്ഞി​രു​ന്നെ​ന്നും ഒ​രു മാ​സ​ത്തെ വാ​ട​ക ക​ഴി​ച്ച് 70,000 രൂ​പ തി​രി​ച്ചു​കൊ​ടു​ത്തി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ഡി​ജി​പി എ​ന്നി​വ​ർ​ക്കും പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts