എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ടവർക്കുള്ള സൗ​ജ​ന്യ​ പാ​ച​കവാതക പ​ദ്ധ​തി ഏ​ജ​ൻ​സി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്നു

പ​ട്ടി​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ന്ത്യോ​ദ​യ, അ​ന്ന​യോ​ജ​ന കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പാ​ച​ക​വാ​ത​ക പ​ദ്ധ​തി ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​യി പ​രാ​തി.

സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ​മി​തി ഗു​രു​ദേ​വ ഗ്യാ​സ് ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ഐ​നി​ക്കു​ന്ന​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ബി​ജു അ​ധ്യ​ക്ഷം വ​ഹി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​രാ​ജ​ൻ, ബി​ജോ​യ് ജോ​സ്, ബി​നീ​ഫ് വാ​ണി​യം​പാ​റ, ശ​ര​ത്ത്, കെ.​എ​സ്.​ സു​രേ​ഷ്, വി​പി​ൻ, വി​നീ​ത ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts