കോവിഡ് ബാധ ആരോപിച്ച് പൂര്‍ണ ഗര്‍ഭിണിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം; രക്ഷകനായി നടന്‍ റോണി ഡേവിഡ്; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ…

കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ഒറ്റക്കെട്ടായി എല്ലാവരും മുമ്പോട്ടു പോകുമ്പോഴും ചില സ്വാര്‍ഥ താല്‍പര്യക്കാര്‍ നമ്മുടെ ഇടയിലുണ്ടെന്നതാണ് വസ്തുത. ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് കൊച്ചിയില്‍ നടന്ന സംഭവം.

കൊച്ചി തമ്മനത്ത് കോവിഡ് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയേയും, ഭര്‍ത്താവിനേയുമാണ് കോവിഡ് ആരോപിച്ച് ഫ്‌ളാറ്റില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിച്ചത്. ഒടുവില്‍ നടനും ഡോക്ടറുമായ റോണി ഡേവിഡിന്റെ ഇടപെടലാണ് ഇവര്‍ക്ക് രക്ഷയായത്.

വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നല്‍കിയിട്ടും ഫ്ളാറ്റൊഴിയണമെന്ന നിലപാടിലായിരുന്നു ഭാരവാഹികള്‍.

ഇതോടെ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് രംഗത്തെത്തി.

സംഭവം മാധ്യമങ്ങളില്‍ അറിയിക്കുകയും എംഎല്‍എ, കലക്ടര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.

ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

ഇതുപോലുള്ള പെരുമാറ്റങ്ങള്‍ നാടിന് അപമാനമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

രണ്ട് ദിവസത്തിനുള്ളില്‍ പ്രസവം നടക്കാനിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയെയാണ് കൊറോണ ആരോപിച്ച് ഫ്ളാറ്റ് ഒഴിയാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടത്.

ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ ചികിത്സയ്ക്ക് എത്തിയതാതായിരുന്നു പ്രധാന പ്രശ്നം.

കോവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്നാട് സര്‍ക്കാറിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും പരിശോധന ഫലം ദമ്പതികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നല്‍കി.

ഇതൊക്കെ കാട്ടിയിട്ടും ഫ്‌ളാറ്റ് ഒഴിയണമെന്ന നിലപാടിലായിരുന്നു ന്യൂ ലാന്റ് ഹൈറ്റ്സ് എന്ന ഫ്ളാറ്റിലെ റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍.

എന്നാല്‍ പോലീസ് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കൊറോണയാണെന്ന് തെറ്റിദ്ധരിച്ചാണ് ഫുഡ് വേസ്റ്റെടുക്കാന്‍ ജോലിക്കാര്‍ പോകാതിരുന്നതെന്നും ദമ്പതികളോട് ഫ്ളാറ്റൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആണ് അസോസിയേഷന്‍ ഭാരവാഹികളുടെ വിശദീകരണം.

Related posts

Leave a Comment