ലോ​ക്ക് ഡൗ​ണ്‍; സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തിന് ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ്

സീ​മ മോ​ഹ​ൻ​ലാ​ൽ
കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കൊ​ച്ചി സി​റ്റി​യി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി വേ​റി​ട്ട ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ്. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും പ്ര​ചോ​ദ​ന​ത്തി​നും വേ​ണ്ടി ഗെ​യിം ചേ​ഞ്ച​ർ എ​ന്ന ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും കൊ​ച്ചി സി​റ്റി​യി​ലെ എ​സ്പി​സി സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള നാ​ലു കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാം. സി​റ്റി പ​രി​ധി​യി​ൽ 17 എ​സ്പി​സി സ്കൂ​ളു​ക​ളാ​ണു​ള്ള​ത്. കേ​ഡ​റ്റു​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഒ​രു മ​ണി​ക്കൂ​റാ​ണ് പ്രോ​ഗ്രാ​മി​ന്‍റെ ദൈ​ർ​ഘ്യം.

എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ നേ​തൃ​നി​ര​യി​ലേ​ക്ക് ഉ​യ​ർ​ത്ത​ൽ, മൈ​ൻ​ഡ് സെ​റ്റിം​ഗ്, വി​ജ​യ​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളാ​ണ് പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

500ല​ധി​കം കു​ട്ടി​ക​ൾ ഇ​തി​ന​കം പ​ങ്കെ​ടു​ത്തു ക​ഴി​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം പു​റ​ത്തു​പോ​കാ​നാ​വാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യാ​ണ് ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​സ്പി​സി ജി​ല്ല നോ​ഡ​ൽ ഓ​ഫീ​സ​റാ​യ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ണ്‍ തീ​രും​വ​രും പ്രോ​ഗ്രാം ഉ​ണ്ടാ​കു​മെ​ന്നും 1500 ഓ​ളം എ​സ് പി​സി കേ​ഡ​റ്റു​ക​ൾ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​സി.​ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ മേ​രി​ദാ​സ​ൻ പി.​എ​ൽ, എ​സ്പി​സി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ജി.​ വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൊ​വി​ഡ് 19 ചി​ത്ര​ജാ​ല​കം എ​ന്ന പേ​രി​ൽ ഒ​രു ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​തി​ന് ല​ഭി​ച്ച​ത്. ആ​ദ്യ​ മൂന്നു സ്ഥാനം നേടുന്നവർക്ക് സ​മ്മാ​ന​മു​ണ്ട്.

കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 300 ചി​ത്ര​ങ്ങ​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. എ​സ്പി​സി പ​ദ്ധ​തി​യു​ടെ ബ്രേ​ക്ക് ദ ​ചെ​യി​ൻ മേ​ക്ക് ദ ​ചേ​ഞ്ച് എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തെ​ല്ലാം സം​ഘ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment