അസഹനീയമായ ചൂട്! ശുദ്ധവായു ലഭിക്കുവാന്‍ യാത്രികന്‍ ടേക്ക് ഓഫിനു തൊട്ടുമുമ്പ് വിമാനത്തിന്റെ വാതില്‍ തുറന്നു

ശു​ദ്ധ​വാ​യു ല​ഭി​ക്കു​വാ​ൻ ടേ​ക്ക് ഓ​ഫി​നു തൊ​ട്ടു​മു​ന്പ് യാ​ത്ര​ക്കാ​ര​ൻ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു. അ​സ​ഹ​നീ​യ​മാ​യ ചൂ​ടാ​യ​തി​നാ​ലാ​ണ് താ​ൻ വാ​തി​ൽ തു​റ​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രോ​ട് ഇ​യാ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ചൈ​ന​യി​ല മി​യാ​ൻ​യാം​ഗ് നാ​ൻ​ജി​യോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്.

ചെ​ൻ എ​ന്നു പേ​രു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചു വ​യ​സു​കാ​ര​നാ​ണ് വാ​തി​ൽ തു​റ​ന്ന​ത്. അ​മി​ത​മാ​യ ചൂ​ടെ​ടു​ത്ത​തി​നാ​ൽ അ​ൽ​പം ശു​ദ്ധ​വാ​യു ല​ഭി​ക്കു​വാ​നാ​ണ് താ​ൻ ഒ​രു വാ​തി​ലി​ൽ പി​ടി​ച്ച​തെ​ന്നും എ​ന്നാ​ൽ അ​ത് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ ആ​യി​രു​ന്നു​വെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​ൻ പ​തി​ന​ഞ്ചു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​ണ്. മാ​ത്ര​മ​ല്ല വി​മാ​ന​ത്തി​നു​ണ്ടാ​യ കേ​ടു​പാ​ടി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും 70,000 യെ​ൻ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts