ആ​ദി​ത്യ എ​ൽ 1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ൽ1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ്. ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ഇ​ട​യി​ലു​ള്ള ല​ഗ്രാ​ഞ്ച് (എ​ൽ 1) പോ​യി​ന്‍റി​ലാ​ണ് പേ​ട​കം എ​ത്തി​ച്ചേ​രു​ക.
പേ​ട​കം ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​ൽ എ​ത്തു​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സോ​മ​നാ​ഥ് വ്യ​ക്ത​മാ​ക്കി.

ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ​പ്പെ​ടാ​തെ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​നു ചു​റ്റു​മു​ള്ള ഹാ​ലോ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ആ​ദി​ത്യ വ​ലം​വ​യ്ക്കു​ക. ഇ​തി​നാ​യി ആ​ദി​ത്യ​യി​ലെ എ​ൻ​ജി​ൻ ജ്വ​ലി​പ്പി​ച്ച് പേ​ട​കം മു​ന്നോ​ട്ടു പോ​കാ​തെ ല​ഗ്രാ​ഞ്ച് പോ​യി​ന്‍റി​ൽ എ​ത്തി​ക്കും.
സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് സൂ​ര്യ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി ആ​ദി​ത്യ എ​ൽ1 ആ​ന്ധ്ര​യി​ലെ ശ്രീ​ഹ​രി​കോ​ട്ട​യി​ൽ നി​ന്ന് പി​എ​സ്എ​ൽ​വി സി 57 ​റോ​ക്ക​റ്റി​ൽ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​ത്.

ആ​ദി​ത്യ എ​ൽ1 ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സൂ​ര്യ​ന്‍റെ ച​ല​നാ​ത്മ​ക​ത​യെ​ക്കു​റി​ച്ചും അ​തു മ​നു​ഷ്യ ജീ​വി​ത​ത്തെ ഏ​തു വി​ധ​ത്തി​ൽ ബാ​ധി​ക്കു​ന്നു​വെ​ന്നും മ​ന​സി​ലാ​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​മെ​ന്നു എ​സ്. സോ​മ​നാ​ഥ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment