അ​ടൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​ക​ണ​മെ​ന്ന് പി​ടി​എ ! പ്രമേയം പാസാക്കി…

അ​ടൂ​ര്‍: അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​നാ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക ര​ക്ഷാ​ക​ര്‍​തൃ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി.

സ്‌​കൂ​ളി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.1917ല്‍ ​സ്‌​കൂ​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ള്‍ 1962ല്‍ ​സ്‌​കൂ​ള്‍ വി​ഭ​ജി​ച്ച് ബോ​യ്‌​സ്, ഗേ​ള്‍​സ് സ്‌​കൂ​ളു​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 1997ല്‍ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി.

അ​പ്പോ​ഴും യു​പി, ഹൈ​സ്‌​കൂ​ള്‍ ക്ലാ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​ന നി​ഷേ​ധം തു​ട​ര്‍​ന്നു. വി​വേ​ച​നം അ​വ​സാ​നി​പ്പി​ച്ച് ആ​ണ്‍ പ​ള്ളി​ക്കൂ​ട​മാ​യ സ്‌​കൂ​ളി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് പി​ടി​എ പാ​സാ​ക്കി​യ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ആ​ര്‍. ഗി​രീ​ഷ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കെ.​ബി. രാ​ജ​ശേ​ഖ​ര കു​റു​പ്പ്, പ്രി​ന്‍​സി​പ്പ​ല്‍ സ​ജി വ​ര്‍​ഗീ​സ്, പ്ര​ഥ​മാ​ധ്യാ​ക​ന്‍ കെ. ​വി​മ​ല്‍​കു​മാ​ര്‍, സു​നി​ല്‍ മൂ​ല​യി​ല്‍, ബി​നോ​യ് സ്‌​ക​റി​യ, ഡി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment