ദി​ലീ​പ് നി​ര​പ​രാ​ധി…​ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​നാ​വി​ല്ല ! ദി​ലീ​പി​ന് പി​ന്തു​ണ​യു​മാ​യി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും…

മ​ല​യാ​ള സി​നി​മ​യി​ലെ എ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ അ​മ​ര​ക്കാ​ര​ന്‍ ആ​യ അ​ടൂ​രി​ന്റെ ചി​ത്ര​ങ്ങ​ളി​ല്‍ പ​ല​തും ക്ലാ​സി​ക് ആ​ണ്. അ​ടൂ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി​യ്ക്ക് ദേ​ശീ​യ അ​വാ​ര്‍​ഡ് വ​രെ ല​ഭി​ച്ചു. സൂ​പ്പ​ര്‍ താ​രം ദി​ലീ​പി​നെ വെ​ച്ചും സി​നി​മ ഒ​രു​ക്കി​യി​ട്ടു​ണ്ട് അ​ടൂ​ര്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍. ‘പി​ന്നെ​യും’ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ടൂ​ര്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത​ത്. ദി​ലീ​പു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണ് അ​ടൂ​ര്‍. ഇ​പ്പോ​ഴി​താ ന​ടി​യു​ടെ കേ​സി​ല്‍ ദി​ലീ​പ് നി​ര​പ​രാ​ധി ഈ​ആ​ണെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു എ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​യാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. മ​ല​യാ​ളി​യാ​യ തെ​ന്നി​ന്ത്യ​ന്‍ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​ന് എ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ല എ​ന്നും അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ടൂ​രി​ന്റെ…

Read More

അ​ടൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​ക​ണ​മെ​ന്ന് പി​ടി​എ ! പ്രമേയം പാസാക്കി…

അ​ടൂ​ര്‍: അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​നാ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക ര​ക്ഷാ​ക​ര്‍​തൃ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. സ്‌​കൂ​ളി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.1917ല്‍ ​സ്‌​കൂ​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ള്‍ 1962ല്‍ ​സ്‌​കൂ​ള്‍ വി​ഭ​ജി​ച്ച് ബോ​യ്‌​സ്, ഗേ​ള്‍​സ് സ്‌​കൂ​ളു​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 1997ല്‍ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി. അ​പ്പോ​ഴും യു​പി, ഹൈ​സ്‌​കൂ​ള്‍ ക്ലാ​സു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​ന നി​ഷേ​ധം തു​ട​ര്‍​ന്നു. വി​വേ​ച​നം അ​വ​സാ​നി​പ്പി​ച്ച് ആ​ണ്‍ പ​ള്ളി​ക്കൂ​ട​മാ​യ സ്‌​കൂ​ളി​ലെ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് പി​ടി​എ പാ​സാ​ക്കി​യ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ആ​ര്‍. ഗി​രീ​ഷ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്…

Read More

അടൂർ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ൻ കാന്‍റീനിൽ അ​ഴി​മ​തിയെന്നു കമാൻഡന്‍റ് !അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യപ്പോൾ വാദി പ്രതിയായി…

അ​ടൂ​ര്‍: വ​ട​ക്ക​ട​ത്തു​കാ​വി​ലെ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ കാ​ന്റീ​നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ ബ​റ്റാ​ലി​യ​ന്‍ ക​മാ​ഡ​ന്റ് ജെ.​ജ​യ​നാ​ഥി​നെ​തി​രെഅ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണം. നിർദേശം നല്കിയതു ചീഫ് സെക്രട്ടറി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള നി​ര്‍​ദേ​ശ പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ജ​യ​നാ​ഥി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ജ​യ​നാ​ഥ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ അ​ടൂ​ര്‍ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ കാ​ന്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018-19 കാ​ല​ഘ​ട്ട​ത്തി​ല്‍ 42,29,956 രൂ​പ​യു​ടെ ചെ​ല​വാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​തി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യും ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ള്‍ കാ​ണ്‍​മാ​നി​ല്ലെ​ന്നും പ​റ​യു​ന്നു. കാ​ന്റീ​ന്‍ സ്റ്റോ​ക്കി​ല്‍ 11,33,777 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് കാ​ണാ​നി​ല്ലാ​ത്ത​ത്. സ്റ്റോ​ക്കി​ലെ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 2, 24,342 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ്ര​തി​വ​ര്‍​ഷം 1520 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ചെ​റി​യ കാ​ന്‍റീനു​ക​ളി​ല്‍ ഒ​ന്നാ​ണ് അ​ടൂ​രി​ലേ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള​വ​ര​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം…

Read More

അത്യാവശ്യമായി ഒരു ‘മൊട്ടുസൂചി’ വാങ്ങാന്‍ ഇറങ്ങിയതാ സാറേ ! അഞ്ചു കിലോമീറ്റര്‍ വണ്ടിയോടിച്ച് മൊട്ടുസൂചി വാങ്ങാന്‍ ഇറങ്ങിയ ആളെ പോലീസ് പൊക്കി…

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിസ്സാര ആവശ്യങ്ങള്‍ പറഞ്ഞ് പുറത്ത് ഇറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം ഉയരുകയാണ്. പിടിയിലായ യാത്രക്കാരന്‍ പറഞ്ഞത് കേട്ട് പോലീസുകാരു പോലും ഞെട്ടി. അഞ്ചു കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചാണ് ഇയാള്‍ ടൗണിലെത്തിയത്. പാറക്കോട് ഭാഗത്തു നിന്നും എത്തിയ ഇരുചക്രവാഹനം പോലീസ് കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍ മൊട്ടുസൂചി വാങ്ങാന്‍ കടയിലെത്തിയതായിരുന്നു എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ വാഹനം ഉള്‍പ്പെടെ പോലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തിരികെ വീട്ടിലേക്ക് നടന്നാണ് മടങ്ങിയത്.

Read More

കാമുകിയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചതറിഞ്ഞ് വിളറിപിടിച്ച് കാമുകന്‍ ! ഒടുവില്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുന്നു;പത്തനാപുരത്ത് നടന്നത് അതീവ നാടകീയ സംഭവങ്ങള്‍…

കഴിഞ്ഞ ദിവസം പത്തനാപുരത്തു നടന്ന സംഭവ വികാസങ്ങള്‍ സിനിമയെ വെല്ലുന്നത്. സിനിമനടിയാകാന്‍ പോകുന്ന കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്യുന്നു. ഇതിന് പിന്നാലെ യുവതിയെ പലപ്പോഴും ഫോണില്‍ വിളിക്കാനും തുടങ്ങി. എന്നാല്‍ ഫോണ് വിളി അതിരുകടക്കുന്നു എന്ന് തോന്നിയ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറഞ്ഞു. ഇതോടെ കാമുകന്‍ തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചു. തന്റെ കാമുകി സിനിമയില്‍ നായികയായാല്‍ പല സിനിമകളിലും കാണുന്നതു പോലെ തന്നെ ഉപേക്ഷിക്കുമോയെന്ന ഭയം കാമുകനില്‍ കയറിക്കൂടി. ഇതിനെ തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിട്ടു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച…

Read More

പ്ലസ്ടു വിദ്യാര്‍ഥിനിയെ കെട്ടാന്‍ കച്ചകെട്ടി 30 വയസുകാരന്‍; ഒടുവില്‍ വില്ലനായി പോലീസ് ഇടപെട്ടതോടെ പണിപാളി; അടൂരില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

അടൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാനുള്ള 30കാരന്റെ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. ഏനാത്ത് കന്നിമല സ്വദേശിയായ 17കാരിയുടെ വിവാഹമാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ വിവാഹം മുപ്പതുകാരനുമായാണ് നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, പ്രതിശ്രുത വരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏനാത്ത് എസ്.ഐ ഗോപകുമാര്‍ വിവാഹം തടയുകയായിരുന്നു. പൂതങ്കര സ്വദേശിയാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്നത്. ഏഴ് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം നടത്തിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.  

Read More

മുണ്ടുടുത്ത് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! ദയവായി നിങ്ങള്‍ അണ്ടര്‍വെയര്‍ ധരിക്കണം ഇല്ലെങ്കില്‍ അടി പാഴ്സലായി വരും; അടൂരില്‍ യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതയ്ക്കാന്‍ കാരണം ഇതാണ്…

അടൂര്‍: മുണ്ടുടുക്കുന്ന പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അഥവാ മുണ്ടഴിഞ്ഞു പോയാലും അണ്ടര്‍വെയര്‍ മാനം രക്ഷിക്കും. ഇതു മാത്രമല്ല വേറെയുമുണ്ട് പ്രശ്‌നങ്ങള്‍. അത്തരത്തിലൊരു പ്രശ്‌നത്തിലാണ് ഇന്നലെ ഏഴംകുളം സ്വദേശിയായ യുവാവ് ചെന്നു പെട്ടത്. ഇന്നലെ നട്ടുച്ചയ്ക്ക് അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊന്നമണ്‍കര റസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്നയുവാവ് മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ പരിസരത്തുവച്ചായിരുന്നു സംഭവം. എതിരെ രണ്ടു പെണ്‍കുട്ടികള്‍ നടന്നുവരുന്നത് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് പറയുന്നു. പക്ഷേ ഇയാള്‍ മുണ്ടുപൊക്കി മുഖം തുടച്ചപ്പോള്‍ സ്വകാര്യഭാഗങ്ങള്‍ ദൃശ്യമായി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സമീപത്തുള്ളവരോട് വിവരം പറഞ്ഞു. പൊടുന്നനെ ആളുകൂടി മുപ്പതു വയസ്സോളം പ്രായംവരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി. നാട്ടുകാര്‍ വളഞ്ഞ് ചോദ്യംചെയ്തപ്പോള്‍ യുവാവ് സത്യാവസ്ഥ പറഞ്ഞു. അണ്ടര്‍വെയര്‍ ധരിക്കാത്തതിനാല്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍…

Read More