നിങ്ങൾ ചെയ്തത് തെറ്റ്..!  ഹാ​മ​ർ ത​ല​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; എ​ഫ്‌​ഐ​ആ​റി​ൽ സം​ഘാ​ട​ക​രു​ടെ പേര് എഴുതിചേർത്തു

കോ​ട്ട​യം: പാ​ലാ​യി​ൽ സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക​രു​ടെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കും. ഹാ​മ​ർ, ജാ​വ​ലി​ൻ ത്രോ ​മ​ത്സ​ര​ങ്ങ​ൾ ഒ​രേ സ​മ​യം ന​ട​ത്തി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജോ​സ​ഫ്, നാ​രാ​യ​ണ​ൻ​കു​ട്ടി, കാ​സിം, മാ​ർ​ട്ടി​ൻ എ​ന്നി​വ​രോ​ടാ​ണ് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ എ​ഫ്‌​ഐ​ആ​റി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു. ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണു പാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ജാ​വ​ലി​ൻ ത്രോ ​മ​ത്സ​ര​ത്തി​നു​ശേ​ഷം ജാ​വ​ലി​നു​ക​ൾ എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണു പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യും മൂ​ന്നി​ല​വ് ചൊ​വ്വൂ​ർ സ്വ​ദേ​ശി​യു​മാ​യ ആ​ഫീ​ൽ ജോ​ണ്‍​സ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ ക​ഴി​യ​വേ ഒ​ക്ടോ​ബ​ർ 21നാ​ണ് ആ​ഫീ​ൽ മ​രി​ച്ച​ത്.

Related posts