‘സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം ഒ​രു പെ​ണ്‍​കു​ട്ടി​ക്കു മാ​ത്ര​മ​ല്ല, ഏ​തൊ​രു മ​നു​ഷ്യ​നും വേ​ണ്ട ഒ​ന്നാ​ണ്’: അ​ഹാ​ന കൃ​ഷ്ണ

സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു പെ​ണ്‍​കു​ട്ടി​ക്കു മാ​ത്ര​മ​ല്ല, ഏ​തൊ​രു മ​നു​ഷ്യ​നും വേ​ണ്ട ഒ​ന്നാ​ണെ​ന്ന് അ​ഹാ​ന കൃ​ഷ്ണ. പ​ണം കൊ​ടു​ത്ത് സ​ന്തോ​ഷം വാ​ങ്ങാ​ന്‍ പ​റ്റി​ല്ലെ​ന്നൊ​ക്കെ പ​റ​യും. പ​ക്ഷേ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ പ​ണ​ത്തി​ന് സ​ന്തോ​ഷം കൊ​ണ്ടു​വ​രാ​നും സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​മൊ​ക്കെ പ​റ്റും. ഏ​തൊ​രു വ്യ​ക്തി​ക്കും വേ​ണ്ട ഒ​ന്നാ​ണ് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം.

പൈ​സ ഉ​ള്ള ഒ​രാ​ളെ ക​ല്യാ​ണം ക​ഴി​ച്ച് ജീ​വി​ത​ത്തി​ല്‍ സെ​റ്റി​ല്‍ ആ​കാം എ​ന്ന് പ​റ​യു​ന്ന​ത് ഭ​യ​ങ്ക​ര തെ​റ്റാ​യ ചി​ന്താ​ഗ​തി​യാ​ണ്. ന​മ്മ​ള്‍ മ​നു​ഷ്യ​രാ​ണ്, മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ല്‍ സ്വാ​ര്‍​ഥ​ത ഉ​ണ്ടാ​കും. ന​മു​ക്കെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍, നി​ങ്ങ​ളു​ടെ പ​ഴ്‌​സ് തു​റ​ന്ന് പൈ​സ എ​ടു​ത്ത് എ​ന്താ​ണോ വേ​ണ്ട​ത് അ​ത് ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ്.

അ​താ​ണ് ഒ​രു മ​നു​ഷ്യ​നെ സം​ബ​ന്ധി​ച്ച് വേ​ണ്ട ഏ​റ്റ​വും വ​ലി​യ കാ​ര്യം. ഞാ​ന്‍ എ​ന്‍റെ ക​രി​യ​ര്‍ തു​ട​ങ്ങു​ന്ന​ത് ഒ​രു അ​ഭി​നേ​താ​വ് ആ​യി​ട്ടാ​ണെ​ങ്കി​ലും എ​നി​ക്കി​പ്പോ​ഴും ഏ​റ്റ​വും കൂ​ടു​ത​ല്‍ താ​ത്പ​ര്യ​മു​ള്ള കാ​ര്യം അ​താ​ണെ​ങ്കി​ലും അ​തി​ന് പു​റ​ത്തേ​ക്ക് എ​നി​ക്കൊ​രു വ​രു​മാ​നം ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​യ​തു കൊ​ണ്ടാ​ണ് ഇ​ന്നും ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് പു​തു​മ നി​ല​നി​ര്‍​ത്താ​ന്‍ പ​റ്റു​ന്ന​ത്.

എ​നി​ക്ക് ന​ല്ല​ത​ല്ലാ​ത്ത സി​നി​മ​യു​ടെ അ​വ​സ​ര​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ എ​നി​ക്ക് കാ​ശി​നു വേ​ണ്ടി ആ ​വ​ര്‍​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്നി​ല്ല. കാ​ര​ണം, ന​മ്മ​ള്‍ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. അ​ച്ഛ​നൊ​ക്കെ താ​ത്പ​ര്യ​മി​ല്ലാ​ത്ത സി​നി​മ​ക​ള്‍ പോ​ലും ചി​ല​പ്പോ​ള്‍ എ​ടു​ക്കേ​ണ്ടി വ​രും. കാ​ര​ണം ജീ​വി​ക്കാ​ന്‍ കാ​ശ് വേ​ണം. അ​പ്പോ​ള്‍ ജോ​ലി ചെ​യ്താ​ലേ കാ​ശ് കി​ട്ടു​ക​യു​ള്ളൂ എ​ന്ന് അ​ഹാ​ന കൃ​ഷ്ണ പ​റ​ഞ്ഞു.

Related posts

Leave a Comment