പ​രി​ശോ​ധ​ന​യ്ക്കി​ടെ പു​രു​ഷ​ന്മാ​രു​ടെ ശു​ചി​മു​റി​ക്കു സ​മീ​പ​ത്തേ​ക്ക് മാ​റാ​ൻ പ​റ​ഞ്ഞു: മ​റ്റാ​രും കാ​ണു​ന്നി​ല്ല​ത് ഉ​റ​പ്പു​വ​രു​ത്തി യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു; വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ദ​ക്ഷി​ണ കൊ​റി​യ​ൻ യാ​ത്ര​ക്കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ. സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യു​ടെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ഫാ​ൻ അ​ഹ​മ്മ​ദാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു മു​മ്പ് ടെ​ർ​മി​ന​ൽ ര​ണ്ടി​ൽ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ബാ​ഗി​ൽ​നി​ന്ന് ബീ​പ് ശ​ബ്ദം വ​രു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ് പു​രു​ഷ​ന്മാ​രു​ടെ ശു​ചി​മു​റി​ക്കു സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് മാ​റാ​ൻ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ​വ​ച്ച് ഇ​യാ​ൾ പ​ല​ത​വ​ണ മോ​ശ​മാ​യി ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. താ​ൻ എ​തി​ർ​ത്ത​പ്പോ​ൾ ഇ​യാ​ൾ സ്ഥ​ലം​വി​ട്ടു.

യു​വ​തി ഉ​ട​ൻ​ത​ന്നെ വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദ​ക്ഷി​ണ കൊ​റി​യ​ൻ ടി​വി ചാ​ന​ലി​ന് ത​ന്‍റെ ദു​ര​നു​ഭ​വം വി​വ​രി​ച്ച് യു​വ​തി അ​ഭി​മു​ഖം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment