സ്വ​ര്‍​ണം ച​രി​ത്ര വി​ല​യി​ലേ​ക്ക്; പ​വ​ന് 1,17,120 രൂ​പ; ഇ​ന്ന് വ​ര്‍​ധി​ച്ച​ത് ഒ​റ്റ ദി​വ​സം കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണം ച​രി​ത്ര വി​ല​യി​ലേ​ക്ക്. ഇ​ന്ന് ഗ്രാ​മി​ന് 495 രൂ​പ​യും പ​വ​ന് 3960 രൂ​പ​യ​മാ​ണ് വ​ര്‍​ധി​ച്ച​ത്.ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 14,640 രൂ​പ​യും പ​വ​ന് 1,17,120 രൂ​പ​യു​മാ​യി. ഒ​റ്റ ദി​വ​സം കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല​യാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 5000 ഡോ​ള​റി​നോ​ട് അ​ടു​ത്തു. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല പു​തി​യ റി​ക്കാ​ര്‍​ഡി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,950 ന് ​മു​ക​ളി​ല്‍ ഉ​യ​ര്‍​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡ് നേ​ട്ടം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് മു​ന്നേ​റു​ക​യാ​ണ്.18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 405 രൂ​പ വ​ര്‍​ധി​ച്ച് 12,030 രൂ​പ​യും 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 315 രൂ​പ വ​ര്‍​ധി​ച്ച് 9,365 രൂ​പ​യു​മാ​യി.

9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 205 രൂ​പ വ​ര്‍​ധി​ച്ച് 6,040 രൂ​പ​യാ​ണ് വി​പ​ണി വി​ല. തു​ട​ര്‍​ച്ച​യാ​യ ഭൗ​മ​രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യ നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച​യും സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡ് നേ​ട്ടം കൈ​വ​രി​ച്ചു.

ഗ്രീ​ന്‍​ലാ​ന്‍​ഡ് വി​ഷ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ചു​മ​ത്തും എ​ന്ന് പ​റ​ഞ്ഞ അ​മി​ത നി​കു​തി​യി​ല്‍ നി​ന്ന് പി​ന്തി​രി​യാ​ന്‍ ത​യ്യാ​റാ​യി എ​ങ്കി​ലും പി​ന്നീ​ടു​ണ്ടാ​യ പ്ര​സ്താ​വ​ന​ക​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പി​രി​മു​റു​ക്ക​ങ്ങ​ള്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യെ​ന്ന് ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

വെ​ള്ളി വി​ല​യി​ലും വ​ന്‍ മു​ന്നേ​റ്റ​മാ​ണു​ണ്ടാ​യ​ത്. ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 340 രൂ​പ​യും 10 ഗ്രാ​മി​ന് 3,400 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വെ​ള്ളി വി​ല 99 ഡോ​ള​റി​നോ​ട് അ​ടു​ത്തു. 100 ഡോ​ള​ര്‍ ക​ട​ന്നു മു​ന്നോ​ട്ടു​നീ​ങ്ങു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment