കലാലയങ്ങളിൽ എസ്എഫ്ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനം; എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്

തിരുവനന്തപുരം: ഇടതു മുന്നണിയിലെ ഒന്നാം കക്ഷിയായ സിപിഎമ്മും രണ്ടാം കക്ഷിയായ സിപിഐയും മാസങ്ങളായി “വെടിനിർത്തൽ’ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ ഇരു പാർട്ടികളുടെയും വിദ്യാർഥി സംഘടനകൾ തമ്മിലുള്ള പോര് മുറുകുന്നു. ഇപ്പോൾ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎസ്എഫ്.

കലാലയങ്ങളിൽ എസ്എഫ്ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തൃശൂർ കേരള വർമ കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിലാണ് പ്രതികരണം.

ആക്രമണത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ അപലപിച്ചു. ഉത്തരേന്ത്യയിലെ സംഘപരിവാറിന്‍റെ തനിപകർപ്പാണ് കേരളത്തിലെ കലാലയങ്ങളിലെ എസ്എഫ്ഐ എന്നും ശുഭേഷ് ആരോപിച്ചു.

Related posts