ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം; വ​ര​വും ചെ​ല​വും എ​ത്ര​യെ​ന്ന് കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി; ഓ​ഡി​റ്റിം​ഗിന് സാ​വ​കാ​ശം തേ​ടു​മെ​ന്ന് കെ.​ജ​യ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കു​ടു​ത​ല്‍ സാ​വ​കാ​ശം തേ​ടു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് കെ.​ജ​യ​കു​മാ​ര്‍. ഹൈ​ക്കോ​ട​തി​യോ​ട് സാ​വ​കാ​ശം തേ​ടും.

ഈ ​മാ​സം 26 ന് ​മു​ന്‍​പ് ഓ​ഡി​റ്റ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. ഓ​ഡി​റ്റ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബോ​ര്‍​ഡ് പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ്യ​പ്പ​സം​ഗ​മ ന​ട​ത്തി​പ്പി​ല്‍ കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ബോ​ര്‍​ഡി​നു​ണ്ടെ​യെ​ന്നും സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നും പ​ണം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് നേ​ര​ത്തെ ഇ​ത് സം​ബ​ന്ധി​ച്ച് സ്‌​പെ​ഷ്യ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

പ​ല കാ​ര്യ​ങ്ങ​ളി​ലും ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്നും ക​ണ​ക്കു​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യി​ല്‍ നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന റി​പ്പോ​ര്‍​ട്ട്. അ​യ്യ​പ്പ​സം​ഗ​മ ന​ട​ത്തി​പ്പി​ന്റെ വ​ര​വെ​ത്ര​യെ​ന്നും ചെ​ല​വ് എ​ത്ര​യാ​ണെ​ന്നും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴും. അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​പ്പ് ക​ഴി​ഞ്ഞാ​ല്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ണ​ക്കു​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment